Kerala News

ബലാത്സംഗക്കേസ്: ഫോൺ ഹാജരാക്കാതെ സിദ്ദിഖ്, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്

കൊച്ചി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിനെതിരെ പൊലീസ് ഗുരുതരമായ ആരോപണവുമായി മുന്നോട്ടു വന്നിരിക്കുകയാണ്. കേസിലെ പ്രധാനപ്പെട്ട രേഖകൾ, പ്രത്യേകിച്ച് 2016-ൽ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ, ഹാജരാക്കണമെന്ന ആവശ്യത്തിന് മറുപടി നൽകാതെയാണ് സിദ്ദിഖ് വീണ്ടും ചോദ്യം ചെയ്യലിന് മുന്നിൽ എത്തിയത്. ഒന്നരമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിലും സിദ്ദിഖ് സഹകരിക്കാത്തതായി അന്വേഷണ സംഘം പറഞ്ഞു.

പോലീസ് രേഖകൾ രണ്ടുതവണ ആവശ്യപ്പെട്ടിട്ടും ഹാജരാക്കിയില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. തന്റെ ഫോൺ എവിടെയെന്ന് അറിയില്ലെന്നും സിദ്ദിഖ് പറഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ നിർണ്ണായക രേഖകളില്ലാതെ അന്വേഷണം മുന്നോട്ട് പോകുന്നതിന് ബുദ്ധിമുട്ടാണ്. അതുകൊണ്ട്, ചോദ്യം ചെയ്യൽ തത്കാലം നിർത്തിവെയ്ക്കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

ഇതിന് പുറമേ, സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന ആരോപണത്തിൽ പോലീസ്, സിദ്ദിഖിന്റെ മുൻകൂർ ജാമ്യം തള്ളണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ നിലപാട് ഉയർത്താനും കസ്റ്റഡിയിൽ ആവശ്യപ്പെടാനുമാണ് നീക്കം.

സിദ്ദിഖിന്റെ കേസ് ഈ മാസം 22-ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *