Kerala News

ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം

ന്യൂഡൽഹി: ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന് സുപ്രീംകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. യുവ നടി നൽകിയ പരാതിയിലാണ് ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശര്മ്മ എന്നിവരുടെ ഡിവിഷൻ ബെഞ്ച് ജാമ്യം അനുവദിച്ചത്. അന്വേഷണം പൂര്‍ത്തിയാക്കുന്നതിൽ സിദ്ദിഖ് മുഴുവൻ സഹകരിക്കണമെന്നും പാസ്‌പോര്‍ട്ട് കോടതിയിൽ സമർപ്പിക്കണമെന്നും ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. നടൻ സിദ്ദിഖ് പരാതിയുടെ കാലതാമസത്തെ ചൂണ്ടിക്കാട്ടി കേസിനെതിരെ വാദം ഉന്നയിച്ചു. എട്ടുവർഷത്തിനു ശേഷമാണ് നടി പരാതി നൽകിയത്, പരാതി സിനിമാ മേഖലയെ തകര്‍ക്കുക കൂടി ലക്ഷ്യമിട്ടുള്ളതാണ് Read More…

Kerala News

സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ അടുത്തയാഴ്ച പരിഗണിക്കും; ഇടക്കാല ജാമ്യം തുടരും

ന്യൂഡൽഹി: യുവനടി നൽകിയ ബലാത്സംഗ പരാതിയുമായി ബന്ധപ്പെട്ട് നടന് സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതിയിൽ അടുത്തയാഴ്ച പരിഗണിക്കും. ഇതുമായി ബന്ധപ്പെട്ട്, സിദ്ദിഖിന്റെ ഇടക്കാല ജാമ്യം തുടരുമെന്ന് ജസ്റ്റിസ് ബേല എം ത്രിവേദി അധ്യക്ഷനായ ബെഞ്ച്അറിയിച്ചു. സിദ്ദിഖിന്റെ അഭിഭാഷകന് ആവശ്യപ്പെട്ടതിനനുസരിച്ച് കേസ് അടുത്തയാഴ്ചക്ക് മാറ്റിയതായി കോടതി വ്യക്തമാക്കി. കേസില്‍ പൊലീസിനും സര്‍ക്കാരിനുമെതിരെ വിമര്‍ശനങ്ങളുമായി സിദ്ദിഖ് മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. പല കാര്യങ്ങളും പൊലീസിന് പറയാൻ കഴിയുന്നില്ലെന്നും, അന്വേഷണ ഉദ്യോഗസ്ഥൻ പുതിയ കഥകൾ ചമയ്ക്കുകയാണെന്നും സിദ്ദിഖ് സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. Read More…

Kerala News

ബലാത്സംഗക്കേസ്: ഫോൺ ഹാജരാക്കാതെ സിദ്ദിഖ്, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്

കൊച്ചി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിനെതിരെ പൊലീസ് ഗുരുതരമായ ആരോപണവുമായി മുന്നോട്ടു വന്നിരിക്കുകയാണ്. കേസിലെ പ്രധാനപ്പെട്ട രേഖകൾ, പ്രത്യേകിച്ച് 2016-ൽ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ, ഹാജരാക്കണമെന്ന ആവശ്യത്തിന് മറുപടി നൽകാതെയാണ് സിദ്ദിഖ് വീണ്ടും ചോദ്യം ചെയ്യലിന് മുന്നിൽ എത്തിയത്. ഒന്നരമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിലും സിദ്ദിഖ് സഹകരിക്കാത്തതായി അന്വേഷണ സംഘം പറഞ്ഞു. പോലീസ് രേഖകൾ രണ്ടുതവണ ആവശ്യപ്പെട്ടിട്ടും ഹാജരാക്കിയില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. തന്റെ ഫോൺ എവിടെയെന്ന് അറിയില്ലെന്നും സിദ്ദിഖ് പറഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ നിർണ്ണായക Read More…

Kerala News

ബലാത്സംഗ കേസ്: നടൻ സിദ്ദിഖിനെ ഇന്ന് ചോദ്യം ചെയ്യും, രേഖകൾ ഹാജരാക്കാൻ നിർദ്ദേശം

തിരുവനന്തപുരം: ബലാത്സംഗ പരാതിയിൽ നടൻ സിദ്ദിഖിനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. തിരുവനന്തപുരത്തെ സിറ്റി പൊലീസ് കൺട്രോൾ റൂമിൽ സിദ്ദിഖ് രേഖകൾ സഹിതം ഹാജരാകണമെന്ന് നിർദ്ദേശം ലഭിച്ചിട്ടുണ്ട്. ഇടക്കാല ജാമ്യം ലഭിച്ചതിനുശേഷം തിങ്കളാഴ്ച അന്വേഷണ സംഘം അദ്ദേഹത്തെ വിളിച്ചിരുന്നെങ്കിലും ആവശ്യമായ രേഖകൾ ഹാജരാക്കാത്തതിനെ തുടർന്നു ചോദ്യം ചെയ്യൽ മാറ്റുകയായിരുന്നു. 2016-ൽ മസ്‌കറ്റിലെ ഒരു ഹോട്ടലിൽ സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്ന യുവ നടിയുടെ പരാതിയിലാണ് കേസെടുത്തത്. സിനിമാ ചർച്ചകൾക്കായി വിളിച്ചുവരുത്തിയ ശേഷം പീഡിപ്പിച്ചുവെന്നാരോപണം താരത്തിന് നേരെയുണ്ട്. സുപ്രീം Read More…

Kerala News

സിദ്ദിഖിനെ ചോദ്യം ചെയ്യൽ: രേഖകൾ ഹാജരാക്കാൻ നിർദ്ദേശം

ബലാത്സംഗ കേസിൽ പ്രതിയായ നടൻ സിദ്ദിഖ് ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. എന്നാൽ, ഇന്ന് വിശദമായ മൊഴിയെടുപ്പ് നടന്നില്ല. ചില പ്രധാന രേഖകൾ ഹാജരാക്കാൻ സിദ്ദിഖിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ രേഖകൾ കൈമാറാത്തതിനാൽ വിശദമായ ചോദ്യം ചെയ്യൽ മാറ്റിവച്ചു. ഈ മാസം 12 ശനിയാഴ്ച വീണ്ടും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ സിദ്ദിഖിന് നിർദ്ദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം കമ്മീഷണർ ഓഫീസിലാണ് ചോദ്യം ചെയ്യൽ നടക്കുക.

Kerala News

സിദ്ദിഖിനെ ചോദ്യംചെയ്യാൻ തിടുക്കമില്ല; പ്രത്യേക അന്വേഷണസംഘം നിയമോപദേശം തേടുന്നു

നടൻ സിദ്ദിഖിനെ ചോദ്യംചെയ്യുന്നതിന് അന്വേഷണം നടത്തിപ്പോരുന്ന സംഘത്തിന് പ്രത്യേകമായി ഒരു തിടുക്കമില്ലെന്ന് വ്യക്തമായി. സിദ്ദിഖ് ചോദ്യംചെയ്യലിന് ഹാജരാകാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും, ഇതുവരെ അന്വേഷണം നടത്തുന്ന സംഘം മറുപടി നൽകിയിട്ടില്ല. പ്രധാന കാരണമായി, ഇപ്പോൾ ചോദ്യംചെയ്യൽ നടത്തുകയാണെങ്കിൽ, കേസിന്റെ അടുത്ത ഘട്ടത്തിൽ ജാമ്യം അനുവദിക്കണമെന്ന വാദം മുന്നോട്ട് വയ്ക്കുമെന്ന ആശങ്കയാണ്. ഇതിനാൽ വിശദമായ നിയമോപദേശം തേടുകയാണ് സംഘത്തിന്റെ തീരുമാനം. സിദ്ധിഖിനെ ചോദ്യം ചെയ്യുന്നതിന് മുൻപ് സാക്ഷ്യങ്ങളും തെളിവുകളും ശേഖരിച്ച ശേഷമായിരിക്കും ഈ നടപടി നടക്കുക.

Kerala News

സിദ്ദിഖിനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനില്ല: മന്ത്രി പി. രാജീവ്

നടൻ സിദ്ദിഖിനെതിരായ ബലാത്സംഗ കേസ് സംബന്ധിച്ച സാഹചര്യത്തിൽ സർക്കാർ ഇടപെടുന്നതിൽ താൽപ്പര്യമില്ലെന്ന് നിയമവകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. സിദ്ദിഖിനെ സംരക്ഷിക്കേണ്ട ഒരുതരം ഉത്തരവാദിത്വവും സർക്കാരിനില്ലെന്നും അദ്ദേഹം തുറന്നടിച്ചു. സുപ്രീം കോടതി കഴിഞ്ഞ ദിവസം സിദ്ദിഖിന് ഇടക്കാല ജാമ്യം അനുവദിച്ചതിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. കോടതി 14 ദിവസത്തേക്കാണ് സിദ്ദിഖിന് ജാമ്യം അനുവദിച്ചത്. നേരത്തെ, ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ സിദ്ദിഖ് ഒളിവിൽ പോയിരുന്നു, പക്ഷേ സുപ്രീം കോടതിയുടെ വിധിക്ക് ശേഷമാണ് അദ്ദേഹം ഒളിവ് അവസാനിപ്പിച്ചത്.

Kerala News

ബലാത്സംഗ കേസ്: സിദ്ദിഖിന് ഇടക്കാല ആശ്വാസം

യുവ നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നടൻ സിദ്ദിഖ് വീണ്ടും ഇടക്കാല ആശ്വാസം .രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞ കോടതി, വിചാരണക്കോടതി നിശ്ചയിക്കുന്ന നിബന്ധനകൾക്ക് വിധേയമായിട്ടാണ് ഈ തീരുമാനം. പരാതി നൽകാൻ വൈകിയെന്നും, ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷമാണ് പരാതി ഉയർന്നതെന്നുമുള്ള വാദം കോടതി കണക്കിലെടുത്തു. എന്നാൽ, സിദ്ദിഖ് അന്വേഷണത്തിൽ സഹകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

Kerala News

നടൻ സിദ്ദിഖിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

മലയാള സിനിമാ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതി പരിഗണിക്കും, സിദ്ദിഖിനെതിരെ യുവ നടി ഉന്നയിച്ച ബലാത്സംഗ കേസിൽ കോടതിയിലെ തീരുമാനം നിർണായകമാണ്. ജാമ്യാപേക്ഷ തള്ളിയാൽ, സിദ്ദിഖ് കീഴടങ്ങാനുള്ള സാധ്യതയുണ്ട്. ജസ്റ്റിസ് ബേല എം ത്രിവേദി, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ എന്നിവരാണ് കേസ് പരിഗണിക്കുന്നത്. അതേസമയം, അതിജീവിതയും, സംസ്ഥാന സർക്കാരും സിദ്ദിഖിന് ജാമ്യം നൽകുന്നത് എതിർക്കുന്നു. അതിജീവിതയുടെ വാദമനുസരിച്ച്, സിദ്ദിഖിന് ഒളിവിൽ പോകാൻ പൊലീസ് സമയം നൽകിയതും, പല തെളിവുകളും നശിപ്പിച്ചതുമാണ്. സിദ്ദിഖ് ഈ Read More…

Kerala News

സിദ്ദിഖിന്റെ മുൻകൂർ ജാമ്യം തള്ളി, അറസ്റ്റ് ഉടൻ

ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിൽ പൊലീസ്. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സിദ്ദിഖ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് അറസ്റ്റ് നടപടികൾ ശക്തമായത്. സിദ്ദിഖിനായി വിമാനത്താവളങ്ങളിൽ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. നടൻ വിദേശത്തേക്ക് കടക്കാതിരിക്കാനാണ് ഈ നടപടി. അതേസമയം, സിദ്ദിഖിന്റെ എല്ലാ നമ്പറുകളും സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നത് അദ്ദേഹം ഒളിവിലാണെന്ന സൂചന നൽകുന്നു. പരാതിക്കാരിയുടെ മൊഴിക്ക് ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി. തിരുവനന്തപുരത്തെ Read More…