ന്യൂഡൽഹി: ഇന്ത്യയും ദക്ഷിണകൊറിയയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ പുതിയ നീക്കങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദക്ഷിണകൊറിയൻ പ്രസിഡൻ്റ് ലീ ജെയ് മ്യുങ് ഇന്ത്യ സന്ദർശിച്ചപ്പോൾ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് പ്രധാനമന്ത്രി ഈ കാര്യങ്ങൾ വ്യക്തമാക്കിയത്. ഇരു രാജ്യങ്ങൾക്കിടയിലെ വ്യാപാരം നിലവിൽ 27 ബില്യൺ ഡോളറാണെന്നും ഇത് 2030ഓടെ 50 ബില്യൺ ഡോളറായി ഉയർത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക സഹകരണം ശക്തിപ്പെടുത്താൻ ഇന്ത്യ-കൊറിയ ഫിനാൻഷ്യൽ ഫോറം, ഇൻഡസ്ട്രിയൽ കോ-ഓപ്പറേഷൻ കമ്മിറ്റിയും എക്കണോമിക് സെക്യൂരിറ്റി ഡയലോഗും Read More…
തൃശ്ശൂര് പൂരത്തിന്റെ ഭാഗമായി ഏതെങ്കിലും അടിയന്തര സാഹചര്യങ്ങളുണ്ടായാൽ നേരിടുന്നതിനും അത്തരം സാഹചര്യങ്ങളില് വിവിധ വകുപ്പുകളുടെ പ്രവര്ത്തന ഏകോപനം ഉറപ്പാക്കുന്നതിനുമായി തേക്കിന്കാട് മൈതാനിയിലെ തെക്കേ ഗോപുര നടയില് വിവിധ വകുപ്പുകളുടെ സംയുക്ത മോക്ഡ്രില് നടത്തി. അടിയന്തര സാഹചര്യങ്ങള് നേരിടുന്നതിനും അത്തരം സാഹചര്യങ്ങളില് ഏകോപിച്ചു പ്രവര്ത്തിക്കുന്നതിനും വിവിധ വകുപ്പുകള് സജ്ജമാണെന്ന് മോക്ഡ്രില്ലിന് നേതൃത്വം നല്കിയ സബ് കളക്ടര് അഖില് വി. മോനോന് പറഞ്ഞു. പൂരം മൈതാനിയിലെ രക്ഷാപ്രവർത്തന സാമഗ്രികളുടെ പ്രവര്ത്തനവും പ്രവർത്തനക്ഷമതയും രക്ഷാപ്രവർത്തന വഴികളും കൃത്യമായി ബന്ധപ്പെട്ട വകുപ്പുകള്ക്ക് ബോധ്യപ്പെടുത്തുന്നതിനും Read More…
തിരുവനന്തപുരം: ന്യൂനമര്ദ്ദത്തിന്റെയും ന്യൂനമര്ദ്ദ പാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത നാലുദിവസം കൂടി മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നേരിയ/ ഇടത്തരം മഴയ്ക്കുള്ള സാധ്യതയാണ് നിലനില്ക്കുന്നത്. എവിടെയും ശക്തമായ മഴയ്ക്കുള്ള സാധ്യത ഇല്ലാത്തതിനാല് ഈ ദിവസങ്ങളില് ഒരു ജില്ലയിലും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അലര്ട്ട് ഇല്ല. ബംഗാള് ഉള്ക്കടലില് രൂപപ്പെട്ട ന്യുനമര്ദ്ദം ശക്തി കൂടിയ ന്യൂനമര്ദ്ദമായി നിലക്കൊള്ളുകയാണ്. അറബിക്കടലില് തെക്കന് ഗുജറാത്ത് തീരം മുതല് വടക്കന് കേരള തീരം വരെയാണ് ന്യുനമര്ദ്ദ പാത്തി നിലനില്ക്കുന്നത്. ഇതിന്റെ സ്വാധീനഫലമായാണ് വരുംദിവസങ്ങളിലും മഴ Read More…