തൃശൂർ : കേരളത്തിലെ കർഷകരുടെ പ്രശ്‌നങ്ങൾ പഠിച്ച് കേന്ദ്രസർക്കാരിന് സമർപ്പിക്കുന്നതിന് വേണ്ടി ബി.ജെ.പി സംസ്ഥാന നേതൃത്വം നിയോഗിച്ച മൂന്നംഗ സമിതി തൃശൂരിൽ സന്ദർശനം നടത്തി. സാഹിത്യ അക്കാഡമി ചങ്ങമ്പുഴ ഹാളിൽ നടന്ന സിറ്റിംഗിൽ നൂറുക്കണക്കിന് കർഷകർ തങ്ങളുടെ പ്രശ്‌നങ്ങൾ സമിതിയുമായി പങ്കുവെച്ചു. നെല്ല് സംഭരണത്തിൽ സംസ്ഥാന സർക്കാർ വരുത്തുന്ന വീഴ്ച്ചകൾ മൂലം മാസങ്ങളോളം പണത്തിനായി കാത്തിരിക്കേണ്ട സ്ഥിതി വിശേഷവും ജലസേചന, കോൾ മേഖലയിലെ മറ്റ് പ്രശ്‌നങ്ങളെല്ലാം സമിതിക്ക് കർഷകർ പങ്കുവെച്ചു. സമിതി അംഗങ്ങളായ ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ, സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ, കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജി രാഘവൻ എന്നിവരങ്ങുന്ന സമിതിയാണ് വിവരങ്ങൾ ശേഖരിച്ചത്. നാളെ പാലക്കാട് ജില്ലയിൽ സന്ദർശനം നടത്തും. കുട്ടനാടും മറ്റ് ജില്ലകളും സംഘം സന്ദർശിക്കും.
സംസ്ഥാന സെക്രട്ടറി എ നാഗേഷ്, സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, ജില്ല ജനറൽ സെക്രട്ടറി ഏ.ആർ.അജിഘോഷ് എന്നിവരും ഉണ്ടായിരുന്നു
സന്നിഹിതരായിരുന്നു.





