ന്യൂഡൽഹി: യുവനടി നൽകിയ ബലാത്സംഗ പരാതിയുമായി ബന്ധപ്പെട്ട് നടന് സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതിയിൽ അടുത്തയാഴ്ച പരിഗണിക്കും. ഇതുമായി ബന്ധപ്പെട്ട്, സിദ്ദിഖിന്റെ ഇടക്കാല ജാമ്യം തുടരുമെന്ന് ജസ്റ്റിസ് ബേല എം ത്രിവേദി അധ്യക്ഷനായ ബെഞ്ച്അറിയിച്ചു.
സിദ്ദിഖിന്റെ അഭിഭാഷകന് ആവശ്യപ്പെട്ടതിനനുസരിച്ച് കേസ് അടുത്തയാഴ്ചക്ക് മാറ്റിയതായി കോടതി വ്യക്തമാക്കി.
കേസില്‍ പൊലീസിനും സര്‍ക്കാരിനുമെതിരെ വിമര്‍ശനങ്ങളുമായി സിദ്ദിഖ് മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. പല കാര്യങ്ങളും പൊലീസിന് പറയാൻ കഴിയുന്നില്ലെന്നും, അന്വേഷണ ഉദ്യോഗസ്ഥൻ പുതിയ കഥകൾ ചമയ്ക്കുകയാണെന്നും സിദ്ദിഖ് സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.
താനൊരു ശക്തനായ വ്യക്തിയല്ലെന്നും, യാഥാര്‍ത്ഥ്യങ്ങള് വളച്ചൊടിക്കപ്പെടുന്നതാണെന്നും പറയുന്നു. “എനിക്ക് ജാമ്യം നല്കിയാല്‍, ഇരയ്ക്ക് നീതി ലഭിക്കില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. എന്നാൽ, അത് ശരിയല്ല,” സിദ്ദിഖ് സത്യവാങ്മൂലത്തിൽ പറഞ്ഞു.