** എട്ടു ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് അതിതീവ്ര മഴയ്ക്കുള്ള സാധ്യത മുൻനിർത്തി പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നും നാളെയും(മേയ് 20,21) റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിൽ മറ്റന്നാളും (22 മേയ്) റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ (21 മേയ്) തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലും 22ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും 23ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും ഓറഞ്ച് മുന്നറിയിപ്പുണ്ട്. ശക്തമായ മഴ സാധ്യതയുള്ളതിനാൽ ഇന്ന് (മേയ് 20) വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും നാളെ (മെയ് 21) പാലക്കാട്, Read More…
2025-26 അധ്യയന വർഷത്തെ സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങൾ നടത്തി വരുന്നതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്കൂൾ കുട്ടികളുടേയും കെട്ടിടങ്ങളുടേയും സുരക്ഷ ഉറപ്പുവരുത്തണമെന്നും ജൂൺ 2 ന് സ്കൂൾ തുറക്കലിനു മുന്നോടിയായി സ്കൂൾ പരിസര ശുചീകരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ കൃത്യമായി നടപ്പിലാക്കണമെന്നും മന്ത്രി നിർദേശിച്ചു. കുട്ടികളുടെ സുരക്ഷയെ മുൻനിർത്തി സ്കൂൾ കെട്ടിടത്തിന്റെ ഫിറ്റ്നസ് വളരെ പ്രധാനപ്പെട്ടതാണ്. ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിന്ന് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ ക്ലാസുകൾ നടത്തുവാൻ കഴിയൂ. സുരക്ഷ Read More…
കേന്ദ്ര മന്ത്രി ശ്രീ ജോർജ് കുര്യൻ കൊയിലാണ്ടി, പുതിയാപ്പ, ആർത്തുങ്കൽ ഫിഷിംഗ് ഹാർബർ വികസന പ്രവർത്തനങ്ങൾ നേരിട്ടുകണ്ട് വിലയിരുത്തി. മോദി ഗവണ്മെന്റ് Climate Resilient Coastal Fishing Village ആയി തിരങ്ങെടുത്ത ആറു ഗ്രാമങ്ങളിൽ ഒന്നായ തോട്ടപ്പള്ളി ഗ്രാമവും അദ്ദേഹം സന്ദർശിച്ചു. ഡിസംബർ 31, 2024 ജനുവരി 1, 2025 തീയതികളിലായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം. മത്സ്യബന്ധന തൊഴിലാളികളുമായും ഉദ്യോഗസ്ഥരുമായും അദ്ദേഹം ചർച്ച നടത്തി. കേരളത്തിലെ മത്സ്യബന്ധന മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതും ലക്ഷ്യം വെച്ച് Read More…