ഉന്നതവിദ്യാഭ്യാസം കേവലം ഒരു അക്കാദമിക് ബദലല്ലെന്നും മറിച്ച് സാമൂഹിക തുല്യത ഉറപ്പാക്കാനുള്ള കരുത്തുറ്റ ആയുധമാണെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി ആതിഥേയം വഹിക്കുന്ന അഞ്ചാമത് ഓൾ ഇന്ത്യ പബ്ലിക് ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർമാരുടെ റൗണ്ട് ടേബിൾ കോൺഫറൻസ് മസ്‌ക്കറ്റ് ഹോട്ടലിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജീവിതസാഹചര്യങ്ങൾ കൊണ്ട് പഠനം മുടങ്ങിപ്പോയവർക്ക് പരിവർത്തനാത്മകമായ വിദ്യാഭ്യാസം നൽകുന്ന ‘ആശയങ്ങളുടെ കാവൽക്കാരായി’ ഓപ്പൺ സർവ്വകലാശാലകൾ മാറണം. ഉന്നതവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ ‘മ്യൂച്വൽ Read More…
Tag: dr r bindhu
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി കാന്റിനില്‍ തീപ്പിടിത്തം ഉണ്ടായതിനെ തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു സന്ദര്‍ശനം നടത്തി
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി കാന്റിനില്‍ തീപ്പിടിത്തം ഉണ്ടായതിനെ തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു സന്ദര്‍ശനം നടത്തി. സ്ഥിതിഗതികള്‍ വിലയിരുത്തി. ഭാഗികമായി കത്തിനശിച്ച കാന്റിന്‍ പൂര്‍വ്വ സ്ഥിതിയിലെത്താന്‍ ആഴ്ച്ചകള്‍ വേണമെന്നിരിക്കെ രോഗികള്‍ക്കും കൂട്ടിരിപ്പുക്കാര്‍ക്കും ബുദ്ധിമുട്ടില്ലാതെ ഭക്ഷണവിതരണം നടത്തുന്നതിനായി ആശുപത്രിയുടെ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗത്തിന് സമീപം താല്‍ക്കാലിക കാന്റിന്‍ പ്രവര്‍ത്തിക്കുമെന്ന് മന്ത്രി അറിയിച്ചു. നിര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ഞായറാഴ്ച്ച പുലര്‍ച്ചേ 1.15 ഓടെയാണ് ജനറല്‍ ആശുപത്രി കാന്റിനിന്റെ മുകള്‍ ഭാഗത്ത് Read More…
ഇരിങ്ങാലക്കുടയിൽ സിവിൽ സർവീസ് സ്വപ്നങ്ങൾക്ക് പുതിയ വാതിൽ; കെഎസ്‌സിഎ തൃശൂർ സെന്റർ ഫെബ്രുവരി 10ന് ഉദ്ഘാടനം
തൃശൂർ: കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ തൃശൂർ ജില്ലയിലെ പുതിയ സെന്റർ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ പ്രവർത്തനം ആരംഭിക്കുന്നു. സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരള (CCEK)യുടെ കീഴിൽ ആരംഭിക്കുന്ന ഈ സെന്ററിന്റെ ഉദ്ഘാടനം ഫെബ്രുവരി 10ന് രാവിലെ 10 മണിക്ക് ഉന്നത വിദ്യാഭ്യാസ–സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും. സിവിൽ സർവീസ് പരീക്ഷകളെ ലക്ഷ്യമിടുന്ന വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള പരിശീലനവും അക്കാദമിക് പിന്തുണയും നൽകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സെന്റർ Read More…
“മനസ്സാണ് ശക്തി – ജീവിതമാണ് ലഹരി” : ഇരിങ്ങാലക്കുട മണ്ഡലത്തിൽ ലഹരി വിരുദ്ധ മനുഷ്യച്ചങ്ങലക്ക് മുരിയാട് ഒരുങ്ങുന്നു
ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന “മധുരം ജീവിതം” പദ്ധതിയുടെ ഭാഗമായി, ഇരിങ്ങാലക്കുട മണ്ഡലത്തിൽ ലഹരി വിരുദ്ധ പ്രചാരണത്തിന്‍റെ ഭാഗമായി മുരിയാട് ഗ്രാമപഞ്ചായത്ത് “ജീവധാര മനുഷ്യച്ചങ്ങല” സംഘടിപ്പിക്കുന്നു. 2025 ഒക്ടോബർ 25 ശനിയാഴ്ച വൈകിട്ട് നാല് മണിക്ക്, ടൂറിസം കേന്ദ്രമായ പുല്ലൂർ പൊതുമ്പ് ചിറയോരത്ത് സമീപം ഈ മനുഷ്യച്ചങ്ങല നടക്കും. മധുരം ജീവിതം – ജീവധാര മനുഷ്യച്ചങ്ങലയുടെ പ്രചരണാർത്ഥം, “മുരിയാടിന്റെ യുവത – ജീവിതത്തിലേക്ക്, ലഹരിയിലേക്ക് അല്ല” എന്ന സന്ദേശവുമായി Read More…
പിന്നാക്ക വിഭാഗങ്ങളുടെ ശാക്തീകരണത്തിന് എൻഎസ്എസ് മാനസഗ്രാമം പദ്ധതി നടപ്പിലാക്കും: മന്ത്രി ആർ ബിന്ദു
പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗങ്ങൾ, തോട്ടം തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ തുടങ്ങി സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവർ താമസിക്കുന്ന കേന്ദ്രങ്ങളെ ഏറ്റെടുത്ത് അവിടുത്തെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും ഉറപ്പാക്കി സ്വയം പര്യാപ്തരാക്കുന്ന മാനസഗ്രാമം പദ്ധതി എൻഎസ്എസ് നടപ്പിലാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. ദേശീയ എൻഎസ്എസ് ദിനാചരണത്തോട് അനുബന്ധിച്ച് പദ്ധതിയുടെ പ്രഖ്യാപനവും കർത്തവ്യ വാരത്തിന്റേയും പക്ഷിവനം പദ്ധതിയുടേയും സംസ്ഥാനതല ഉദ്ഘാടനവും ടാഗോർ തിയേറ്ററിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. അരികുവൽക്കരിക്കപ്പെടുന്നവരുടെ ശാക്തീകരണത്തിനു വേണ്ടി ഇടപെടലുകൾ നടത്തിയിട്ടുള്ള എൻഎസ്എസ് സ്‌കൂളിലും കോളേജിലുമൊക്കെ Read More…
സാമൂഹ്യനീതി നിലനിർത്തിയ തീരുമാനത്തിന് മന്ത്രി ആർ. ബിന്ദുവിന്റെ അഭിനന്ദനം
കൂടൽമാണിക്യം ദേവസ്വം കഴകക്കാരനായി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് മുഖാന്തിരം നിയമനം നേടിയ കെ.എസ്. അനുരാഗിനെ ജോലിയിൽ പ്രവേശിപ്പിക്കാൻ നടപടി സ്വീകരിച്ച ക്ഷേത്ര ഭരണസമിതിയെ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു അഭിനന്ദിച്ചു. നിയമനം നേടിയ അനുരാഗിന് എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും, നിയമനവുമായി ബന്ധപ്പെട്ട് കോടതി നടത്തിയ ഇടപെടൽ ഭരണഘടനയുടെ ഊർജസ്രോതസ്സായ സാമൂഹ്യനീതിയും സമഭാവനയും ഉയർത്തിപ്പിടിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. ക്ഷേത്ര ഭരണസമിതി, നിയമനം നേടിയവർക്കു പരിരക്ഷയും പിന്തുണയും നൽകിക്കൊണ്ട് നീതിന്യായ വ്യവസ്ഥ അംഗീകരിച്ച സാമൂഹ്യനീതി താല്പര്യം നടപ്പിലാക്കിയിരിക്കുകയാണെന്നും മന്ത്രി Read More…
കേരളത്തിലെ മികച്ച 145 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്’ മിനിസ്റ്റേഴ്‌സ് അവാർഡ് ഫോർ എക്‌സെലൻസ് ‘ മന്ത്രി ആർ.ബിന്ദു സമ്മാനിച്ചു
ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളം മാതൃകയാണെന്ന് മന്ത്രി ഡോ:ആർ.ബിന്ദു ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളം മുന്നിലാണെന്നും വിജ്ഞാനമേഖലയിൽ പുതിയ മാതൃക സൃഷ്ടിക്കുകയാണെന്നും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഗുണമേന്മ, സമത്വം, നവീകരണം എന്നിവയിൽ അധിഷ്ഠിതമായ ഒരു വിജ്ഞാന സമൂഹം കെട്ടിപ്പടുക്കുന്നതിന് കേരളം പ്രതിജ്ഞാബദ്ധമാണ്. കേരളത്തിന്റെ വിജ്ഞാന സമൂഹം എന്ന ആശയത്തിൽ ലാഭം മാത്രം ലക്ഷ്യമാക്കുന്ന കമ്പോള കേന്ദ്രീകൃതമായ കാഴ്ചപ്പാടല്ല സ്വീകരിക്കുന്നത്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉത്പാദിപ്പിക്കുന്ന അറിവ് സമൂഹത്തിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും, ജനങ്ങളുടെ ജീവിത Read More…
ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളം മാതൃകയാണെന്ന് മന്ത്രി ഡോ. ആർ ബിന്ദു
ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളം മുന്നിലാണെന്നും വിജ്ഞാനമേഖലയിൽ പുതിയ മാതൃക സൃഷ്ടിക്കുകയാണെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഗുണമേന്മ, സമത്വം, നവീകരണം എന്നിവയിൽ അധിഷ്ഠിതമായ ഒരു വിജ്ഞാന സമൂഹം കെട്ടിപ്പടുക്കുന്നതിന് കേരളം പ്രതിജ്ഞാബദ്ധമാണ്. കേരളത്തിന്റെ വിജ്ഞാന സമൂഹം എന്ന ആശയത്തിൽ ലാഭം മാത്രം ലക്ഷ്യമാക്കുന്ന കമ്പോള കേന്ദ്രീകൃതമായ കാഴ്ചപ്പാടല്ല സ്വീകരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉത്പാദിപ്പിക്കുന്ന അറിവ് സമൂഹത്തിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും, ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താനും സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ വികസിപ്പിക്കാനും Read More…
വേടന്റെ പാട്ട് വേണ്ടെന്ന് വെച്ചത് അറിയില്ല, തീരുമാനിക്കാനുള്ള അധികാരം ബോര്‍ഡ് ഓഫ് സ്റ്റഡീസിന്: മന്ത്രി ആര്‍ ബിന്ദു
കൊച്ചി: റാപ്പര്‍ വേടന്റെ പാട്ട് കാലിക്കറ്റ് സര്‍വകലാശാലയിലെ സിലബസില്‍ നിന്ന് വേണ്ടെന്ന് വെച്ചത് അറിയില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. എന്ത് പഠിപ്പിക്കണം എന്ന് തീരുമാനിക്കാനുള്ള അധികാരം ബോര്‍ഡ് ഓഫ് സ്റ്റഡീസിനാണ്. വേടന്റെ പാട്ട് വിശാല വീക്ഷണമുള്ള പാട്ടാണെന്നും മന്ത്രി പറഞ്ഞു. മനുഷ്യന്‍ നേരിടുന്ന പീഡനവും മര്‍ദനവും അരികുവല്‍ക്കരണവും മനോഹരമായി ആവിഷ്‌കരിച്ചെന്നും വേടന്‍ പ്രായത്തില്‍ കവിഞ്ഞ പക്വത പ്രകടിപ്പിക്കുന്ന യുവാവാണെന്നും മന്ത്രി ബിന്ദു പറഞ്ഞു. വി സിക്ക് തനിച്ച് ബോര്‍ഡ് ഓഫ് സ്റ്റഡീസിനെ മറികടക്കാന്‍ ആകില്ലെന്നും മന്ത്രി പറഞ്ഞു. സര്‍വകലാശാലയിലെ Read More…
സമ്പൂർണ ലഹരിമുക്ത ക്യാമ്പസുകൾക്കായി ഊർജിത പ്രവർത്തനങ്ങൾ: മന്ത്രി ഡോ. ആർ ബിന്ദു
കേരളത്തിലെ മുഴുവൻ ക്യാമ്പസുകളെയും സമ്പൂർണമായി ലഹരിമുക്തമാക്കുന്നതിനുള്ള ഊർജിത പ്രവർത്തനങ്ങളാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരി ഉപയോഗത്തിനെതിരെയുള്ള കർമ പദ്ധതിയായ ബോധ പൂർണിമയുടെ ഉദ്ഘാടനവും ഏകദിന ശിൽപ്പശാലയുടെ ഉദ്ഘാടനവും സമ്പൂർണ ഹരിത ക്യാമ്പസ് പ്രഖ്യാപനവും ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. സമകാലിക സാമൂഹിക സാഹചര്യങ്ങളിൽ വലിയ വെല്ലുവിളികൾ ഉയർത്തുകയും ദൂരവ്യാപകമായ Read More…








