ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന “മധുരം ജീവിതം” പദ്ധതിയുടെ ഭാഗമായി, ഇരിങ്ങാലക്കുട മണ്ഡലത്തിൽ ലഹരി വിരുദ്ധ പ്രചാരണത്തിന്‍റെ ഭാഗമായി മുരിയാട് ഗ്രാമപഞ്ചായത്ത് “ജീവധാര മനുഷ്യച്ചങ്ങല” സംഘടിപ്പിക്കുന്നു. 2025 ഒക്ടോബർ 25 ശനിയാഴ്ച വൈകിട്ട് നാല് മണിക്ക്, ടൂറിസം കേന്ദ്രമായ പുല്ലൂർ പൊതുമ്പ് ചിറയോരത്ത് സമീപം ഈ മനുഷ്യച്ചങ്ങല നടക്കും.
മധുരം ജീവിതം – ജീവധാര മനുഷ്യച്ചങ്ങലയുടെ പ്രചരണാർത്ഥം, “മുരിയാടിന്റെ യുവത – ജീവിതത്തിലേക്ക്, ലഹരിയിലേക്ക് അല്ല” എന്ന സന്ദേശവുമായി മുരിയാട് പഞ്ചായത്തിൽ പദയാത്ര സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ജോസ് ജെ. ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തിൽ ആനന്ദപുരം, മുരിയാട് മേഖലകളിലായി പദയാത്ര നടന്നു.
ശ്രീകൃഷ്ണ ഹൈസ്കൂൾ മാനേജർ വാസു മാസ്റ്റർ അനന്തപുരം ആശുപത്രി ജംഗ്ഷനിൽ വച്ച് പദയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. രതി ഗോപി, കെ.യു.വിജയൻ ശ്രീജിത്ത് പട്ടത്ത് , കെ. വൃന്ദാകുമാരി നിജി വത്സൻ, സുനിൽകുമാർ ,സേവ്യർ ആളൂക്കാരൻ, മണി സജയൻ , ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ,സെക്രട്ടറി എം ശാലിനി, അസി: സെക്രട്ടറി മനോജ് മുകുന്ദൻ എന്നിവർ നേതൃത്വം നൽകി.
ലഹരി വിരുദ്ധ സന്ദേശം കൂടുതൽ ശക്തമാക്കാൻ എൻ.എസ്.എസ്. വോളണ്ടിയർസ് ഫ്ലാഷ് മൊബും സ്ട്രീറ്റ് പ്ലേയും അവതരിപ്പിച്ചു.





