Kerala News

ഇരിങ്ങാലക്കുടയിൽ സിവിൽ സർവീസ് സ്വപ്നങ്ങൾക്ക് പുതിയ വാതിൽ; കെഎസ്‌സിഎ തൃശൂർ സെന്റർ ഫെബ്രുവരി 10ന് ഉദ്ഘാടനം

തൃശൂർ: കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ തൃശൂർ ജില്ലയിലെ പുതിയ സെന്റർ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ പ്രവർത്തനം ആരംഭിക്കുന്നു. സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരള (CCEK)യുടെ കീഴിൽ ആരംഭിക്കുന്ന ഈ സെന്ററിന്റെ ഉദ്ഘാടനം ഫെബ്രുവരി 10ന് രാവിലെ 10 മണിക്ക് ഉന്നത വിദ്യാഭ്യാസ–സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും.

സിവിൽ സർവീസ് പരീക്ഷകളെ ലക്ഷ്യമിടുന്ന വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള പരിശീലനവും അക്കാദമിക് പിന്തുണയും നൽകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സെന്റർ ആരംഭിക്കുന്നത്. തൃശൂർ ജില്ലയിലെ അഭ്യുദയകാംക്ഷികൾക്ക് സ്വന്തം ജില്ലയിൽ തന്നെ മികച്ച പരിശീലന സൗകര്യം ഒരുക്കുന്ന ഈ കേന്ദ്രം, സിവിൽ സർവീസ് സ്വപ്നങ്ങൾക്ക് പുതിയ ഊർജവും അവസരവുമാകും.

Leave a Reply

Your email address will not be published. Required fields are marked *