Kerala News

തൃശൂർ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം; ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ ഉദ്ഘാടനം ചെയ്തു

തൃശൂർ: തൃശൂർ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കം കുറിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ശ്രീ നിതിൻ നബീൻ. ഒല്ലൂക്കരയിലെ 164-ാം നമ്പർ ബൂത്തിൽ നടന്ന തിരഞ്ഞെടുപ്പ് ചുവരെഴുത്ത് ഉദ്ഘാടനം ചെയ്താണ് പ്രചാരണ പരിപാടികൾക്ക് തുടക്കമായത്.

ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ്, സംസ്ഥാന സെക്രട്ടറി എം. വി. ഗോപകുമാർ, അഡ്വ. ജയ സൂര്യൻ, ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ. ആർ. ഹരി, പി. കെ. ബാബു എന്നിവർ പങ്കെടുത്തു. ജില്ലാ ഭാരവാഹികളായ സുധീഷ് മേനോത്തുപറമ്പിൽ, വിജയൻ മേപ്രത്, ഡോ. വി. ആതിര, കൗൺസിലർ മുംതാസ് താഹ, അബിൻസ്, വിബിൻ ഐനിക്കുന്നത്, സുരേന്ദ്രൻ ഐനിക്കുന്നത്, മനു പള്ളത് എന്നിവരും നേതൃത്വം നൽകി. ബൂത്ത് പ്രസിഡന്റ് കണ്ണൻ ടി. കെയും ഏരിയ പ്രസിഡന്റ് അശ്വനി അജയനും പരിപാടിക്ക് നേതൃത്വം വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *