തൃശൂർ: 2026ലെ കേന്ദ്ര ബജറ്റിൽ കേരളത്തിന് വലിയ സാമ്പത്തിക നേട്ടമുണ്ടായതായി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ പറഞ്ഞു. ബിജെപി ഇന്റലക്ട്വൽ സെൽ സിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കേന്ദ്ര ബജറ്റ് ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നികുതി വിഹിതമായും ഗ്രാന്റായും കേന്ദ്ര സർക്കാർ കേരളത്തിന് അനുവദിക്കുന്ന തുകയിൽ ഗണ്യമായ വർധനവുണ്ടായതായും, റെയിൽവേ വികസനം, വന്ദേ ഭാരത്–അമൃത് ഭാരത് ട്രെയിനുകൾ ഉൾപ്പെടെ കേരളത്തിന് പ്രത്യേക പരിഗണന നൽകിയതായും നിതിൻ നബീൻ വ്യക്തമാക്കി. കേരളത്തിനുള്ള നികുതി വിഹിതം 33 ശതമാനം Read More…
Tag: nitin nabin
തൃശൂർ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം; ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ ഉദ്ഘാടനം ചെയ്തു
തൃശൂർ: തൃശൂർ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കം കുറിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ശ്രീ നിതിൻ നബീൻ. ഒല്ലൂക്കരയിലെ 164-ാം നമ്പർ ബൂത്തിൽ നടന്ന തിരഞ്ഞെടുപ്പ് ചുവരെഴുത്ത് ഉദ്ഘാടനം ചെയ്താണ് പ്രചാരണ പരിപാടികൾക്ക് തുടക്കമായത്. ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ്, സംസ്ഥാന സെക്രട്ടറി എം. വി. ഗോപകുമാർ, അഡ്വ. ജയ സൂര്യൻ, ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ. ആർ. ഹരി, Read More…
ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ ഫെബ്രുവരി 7 ന് തൃശൂരിൽ; തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കും ബജറ്റ് ചർച്ചകൾക്കും നേതൃത്വം
തൃശൂർ: ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ ഫെബ്രുവരി 7 ന് രാവിലെ 9.30 ന് തൃശൂരിൽ എത്തും. സന്ദർശനത്തിന്റെ ഭാഗമായി ഒല്ലൂക്കര സോണൽ ഓഫീസ് പരിസരത്തെ 164-ാം നമ്പർ ബൂത്തിൽ രാവിലെ 9.30 ന് തിരഞ്ഞെടുപ്പ് ചുവരെഴുത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്ന ഈ ചടങ്ങോടെ തൃശൂരിലെ രാഷ്ട്രീയ ചലനങ്ങൾ കൂടുതൽ സജീവമാകുമെന്ന് നേതൃത്വം അറിയിച്ചു. തുടർന്ന് രാവിലെ 10.30 ന് പുഴയ്ക്കലിലെ ഹയാത്ത് റീജൻസി ഹോട്ടലിൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമായി കേന്ദ്ര ബജറ്റ് Read More…
ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ ഫെബ്രുവരി 6–7 ന് കേരളത്തിൽ; വിപുലമായ പാർട്ടി പരിപാടികൾ
തിരുവനന്തപുരം: പുതുതായി ചുമതലയേറ്റ ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ ഫെബ്രുവരി 6, 7 തീയതികളിൽ കേരളത്തിൽ വിപുലമായ സന്ദർശനം നടത്തും. എറണാകുളം, തൃശൂർ ജില്ലകളിൽ നടക്കുന്ന വിവിധ നിർണായക പാർട്ടി പരിപാടികളിലാണ് അദ്ദേഹം പങ്കെടുക്കുന്നത്. ഫെബ്രുവരി 6ന് ഉച്ചയ്ക്ക് 1.45ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുന്ന ദേശീയ അധ്യക്ഷന് സംസ്ഥാന നേതൃത്വത്തിന്റെ നേതൃത്വത്തിൽ ആവേശോജ്ജ്വല സ്വീകരണം ഒരുക്കും. തുടർന്ന് നെടുമ്പാശ്ശേരി താജ് ഹോട്ടലിൽ ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ അദ്ദേഹം പങ്കെടുക്കും. Read More…
ബി ജെ പി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ 6-7 തീയതികളിൽ കേരളത്തിൽ
തിരുവനന്തപുരം: പുതിയ ബി ജെ പി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ ജി ഫെബ്രുവരി 6-7 തീയതികളിൽ കേരളത്തിൽ സന്ദർശനം നടത്തും. എറണാകുളം, തൃശൂർ ജില്ലകളിലെ വിവിധ പരിപാടികളിൽ ദേശീയ അധ്യക്ഷൻ പങ്കെടുക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്.സുരേഷ് അറിയിച്ചു. 6ന് ഉച്ചയ്ക്ക് നടുമ്പാശ്ശേരിയിൽ എത്തുന്ന ദേശീയ അധ്യക്ഷന് സംസ്ഥാന നേതൃത്വം സ്വീകരണം നൽകും. ബിജെപി കോർ കമ്മറ്റിയിലും സംസ്ഥാന ഭാരവാഹി യോഗത്തിലും പങ്കെടുക്കുന്ന ദേശീയ അധ്യക്ഷൻ അങ്കമാലിയിൽ എറണാകുളം, ആലപ്പുഴ ജില്ലകളിലെ ആറായിരത്തോളം വരുന്ന ബൂത്ത് Read More…
നിതിന്‍ നബിന്‍ ബിജെപി ദേശീയ അധ്യക്ഷന്‍
ന്യൂഡല്‍ഹി: ബിജെപിയുടെ ദേശീയ അധ്യക്ഷനായി 45 വയസുകാരനായ നിതിൻ നബിൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ദേശീയ വര്‍ക്കിങ് പ്രസിഡന്റ് പദവി വഹിച്ചിരുന്ന എതിരില്ലാതെയാണ് നിതിന്‍ നബിന്‍ എതിരില്ലാതെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ബിജെപി അധ്യക്ഷനാകുന്ന എറ്റവും പ്രായം കുറഞ്ഞ വ്യക്തികൂടിയാണ് നിതിൻ നബിൻ. ബിജെപി അധ്യക്ഷനായി നിതിന്‍ നബിന്‍ തെരഞ്ഞെടുക്കപ്പെട്ട വിവരം ചൊവ്വാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കും. നിതിന്‍ നബിന്റെ പേര് മാത്രമാണ് അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കപ്പെട്ടതെന്ന് റിട്ടേണിംഗ് ഓഫീസര്‍ കെ. ലക്ഷ്മണ്‍ അറിയിച്ചു. സംസ്ഥാന ഘടകങ്ങളില്‍ നിന്നും പാര്‍ലമെന്റിറി പാര്‍ട്ടിയില്‍ നിന്നുമായി Read More…





