Kerala News Politics

ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ ഫെബ്രുവരി 7 ന് തൃശൂരിൽ; തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കും ബജറ്റ് ചർച്ചകൾക്കും നേതൃത്വം

തൃശൂർ: ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ ഫെബ്രുവരി 7 ന് രാവിലെ 9.30 ന് തൃശൂരിൽ എത്തും. സന്ദർശനത്തിന്റെ ഭാഗമായി ഒല്ലൂക്കര സോണൽ ഓഫീസ് പരിസരത്തെ 164-ാം നമ്പർ ബൂത്തിൽ രാവിലെ 9.30 ന് തിരഞ്ഞെടുപ്പ് ചുവരെഴുത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്ന ഈ ചടങ്ങോടെ തൃശൂരിലെ രാഷ്ട്രീയ ചലനങ്ങൾ കൂടുതൽ സജീവമാകുമെന്ന് നേതൃത്വം അറിയിച്ചു.

തുടർന്ന് രാവിലെ 10.30 ന് പുഴയ്ക്കലിലെ ഹയാത്ത് റീജൻസി ഹോട്ടലിൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമായി കേന്ദ്ര ബജറ്റ് 2026 — വികസിത കേരളം വിഷയത്തിൽ വിശദമായ ചർച്ച നടത്തും. ഉച്ചയ്ക്ക് 12.25 ന് തൃശൂരിലെ ബിജെപി സിറ്റി ജില്ലാ ഓഫീസിൽ സംസ്ഥാന ബിജെപി അധ്യക്ഷനെയും മറ്റ് മുതിർന്ന നേതാക്കളെയും അദ്ദേഹം വ്യക്തിഗതമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് ഉച്ചയ്ക്ക് 1.10 ന് തൃശൂർ സിറ്റി ജില്ലാ ബിജെപി ഓഫീസിൽ തൃശൂർ അസംബ്ലി മണ്ഡലത്തിലെ ശക്തികേന്ദ്ര ഇൻചാർജുമാരെ അഭിസംബോധന ചെയ്ത് സംഘടനാ പ്രവർത്തനങ്ങൾക്കും തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്കും ദിശാനിർദ്ദേശങ്ങൾ നൽകും.

Leave a Reply

Your email address will not be published. Required fields are marked *