Kerala News

ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ ഫെബ്രുവരി 6–7 ന് കേരളത്തിൽ; വിപുലമായ പാർട്ടി പരിപാടികൾ

തിരുവനന്തപുരം: പുതുതായി ചുമതലയേറ്റ ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ ഫെബ്രുവരി 6, 7 തീയതികളിൽ കേരളത്തിൽ വിപുലമായ സന്ദർശനം നടത്തും. എറണാകുളം, തൃശൂർ ജില്ലകളിൽ നടക്കുന്ന വിവിധ നിർണായക പാർട്ടി പരിപാടികളിലാണ് അദ്ദേഹം പങ്കെടുക്കുന്നത്.

ഫെബ്രുവരി 6ന് ഉച്ചയ്ക്ക് 1.45ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുന്ന ദേശീയ അധ്യക്ഷന് സംസ്ഥാന നേതൃത്വത്തിന്റെ നേതൃത്വത്തിൽ ആവേശോജ്ജ്വല സ്വീകരണം ഒരുക്കും. തുടർന്ന് നെടുമ്പാശ്ശേരി താജ് ഹോട്ടലിൽ ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ അദ്ദേഹം പങ്കെടുക്കും.

അതിനുശേഷം അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ എത്തുന്ന നിതിൻ നബിൻ, എറണാകുളം, ആലപ്പുഴ ജില്ലകളിലെ ഏകദേശം 6,000 ബൂത്ത് പ്രസിഡന്റുമാരുടെ യോഗം വൈകിട്ട് 4 മണിക്ക് അഭിസംബോധന ചെയ്യും.

വൈകിട്ട് 5 മണിക്ക് പാലാരിവട്ടം റെനയ് കൊച്ചിയിൽ നടക്കുന്ന സംസ്ഥാന ഭാരവാഹി യോഗത്തിലും, തുടർന്ന് നടക്കുന്ന എൻഡിഎ യോഗത്തിലും ദേശീയ അധ്യക്ഷൻ പങ്കെടുക്കും. രാത്രി ആർഎസ്എസ് പ്രാന്ത കാര്യാലയ സന്ദർശനവും അദ്ദേഹത്തിന്റെ പരിപാടിയിൽ ഉൾപ്പെട്ടിട്ടുണ്ട്.

ഫെബ്രുവരി 7ന് രാവിലെ 7.30ന് കാലടി ആദിശങ്കര ജന്മഭൂമിയിൽ ദർശനം നടത്തുന്ന അദ്ദേഹം പിന്നീട് തൃശൂരിലേക്ക് പോകും. നഗരത്തിലെ പ്രവർത്തകർക്കൊപ്പം ചുവരെഴുത്ത് പ്രവർത്തനത്തിൽ പങ്കാളിയാകും. തുടർന്ന് രാവിലെ 10.30ന് തൃശൂർ ഹയാത്ത് റീജൻസിയിൽ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്ന പൊതുബജറ്റ് ചർച്ചയിൽ നിതിൻ നബിൻ പങ്കെടുക്കും.

ഉച്ചയ്ക്ക് 1 മണിക്ക് ബിജെപി തൃശൂർ ജില്ലാ ഓഫീസിൽ നടക്കുന്ന തൃശൂർ നിയമസഭാ മണ്ഡല നേതൃയോഗത്തിൽ പങ്കെടുത്ത ശേഷം വൈകിട്ടോടെ നെടുമ്പാശ്ശേരി വഴി ദൽഹിയിലേക്ക് മടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *