തിരുവനന്തപുരം: പുതുതായി ചുമതലയേറ്റ ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ ഫെബ്രുവരി 6, 7 തീയതികളിൽ കേരളത്തിൽ വിപുലമായ സന്ദർശനം നടത്തും. എറണാകുളം, തൃശൂർ ജില്ലകളിൽ നടക്കുന്ന വിവിധ നിർണായക പാർട്ടി പരിപാടികളിലാണ് അദ്ദേഹം പങ്കെടുക്കുന്നത്. ഫെബ്രുവരി 6ന് ഉച്ചയ്ക്ക് 1.45ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുന്ന ദേശീയ അധ്യക്ഷന് സംസ്ഥാന നേതൃത്വത്തിന്റെ നേതൃത്വത്തിൽ ആവേശോജ്ജ്വല സ്വീകരണം ഒരുക്കും. തുടർന്ന് നെടുമ്പാശ്ശേരി താജ് ഹോട്ടലിൽ ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ അദ്ദേഹം പങ്കെടുക്കും. Read More…
Tag: Kerala visit
മെസി മാര്‍ച്ചിലും കേരളത്തിലേക്കില്ല, ആരാധകര്‍ക്ക് നിരാശ
ദോഹ: കേരളത്തിലെ ഫുട്ബോള്‍ ആരാധകര്‍ക്ക് നിരാശ. മെസിയും സംഘവും മാര്‍ച്ചില്‍ കേരളത്തിലെത്താനുള്ള സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ചില്‍ സ്പെയിനുമായി നടക്കുന്ന ഫൈനലിസിമക്ക് ശേഷം ഖത്തറുമായി സൗഹൃദ മത്സരം അര്‍ജന്റീന ഷെഡ്യൂള്‍ ചെയ്തതാണ് തിരിച്ചടി ആയിരിക്കുന്നത്. മാര്‍ച്ച് 27ന് ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ സ്പെയിനുമായി ഫൈനലിസിമ നേരത്തെ പ്രഖ്യാപിച്ചിരുന്നു. യൂറോ ചാംപ്യന്‍മാരും കോപ അമേരിക്ക ജേതാക്കളും നേര്‍ക്കുനേര്‍ വരുന്ന പോരാട്ടത്തിന് ശേഷം മാര്‍ച്ച് വിന്‍ഡോയുടെ അവസാനം കേരളത്തിലേക്ക് വരുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ ജൂണില്‍ നടക്കുന്ന ഫിഫ ലോകകപ്പിന് മുന്നോടിയായി മാര്‍ച്ച് Read More…
രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് തീരുവനന്തപുരത്ത്; നാവികാഭ്യാസ പ്രകടനം വൈകീട്ട്
തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് കേരളത്തിലെത്തും. തിരുവനന്തപുരം ശംഖുമുഖത്ത് നടക്കുന്ന നാവികസേന ദിനാഘോഷങ്ങളില്‍ പങ്കെടുക്കാനാണ് രാഷ്ട്രപതി എത്തുന്നത്. രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതിയെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ നേതൃത്വത്തില്‍ സ്വീകരിക്കും. വൈകിട്ട് നാലിനാണ് നാവികസേനയുടെ ശക്തിപ്രകടനം. ചടങ്ങില്‍ നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ ത്രിപാഠി പങ്കെടുക്കും. തിരുവനന്തപുരത്ത് ആദ്യമായാണ് നാവികസേനാ ദിനാഘോഷം സംഘടിപ്പിക്കുന്നത്. 19 പ്രധാന യുദ്ധക്കപ്പലുകള്‍ അടക്കം 40 ലേറെ പടക്കപ്പലുകളും അന്തര്‍വാഹിനിയും 32 പോര്‍വിമാനങ്ങളും പങ്കെടുക്കും. ഐഎന്‍എസ് വിക്രാന്ത് ഉള്‍പ്പെടെയുള്ള ആത്യന്താധുനിക യുദ്ധക്കപ്പലുകളും Read More…
രാഷ്ട്രപതി നാളെ കേരളത്തില്‍
തിരുവനന്തപുരം: നേവി ഡേ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിന് രാഷ്ട്രപതി ദ്രൗപതി മുര്‍മു ഡിസംബര്‍ 3 ന് തിരുവനന്തപുരത്തെത്തും. വൈകുന്നേരം 4.20ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന രാഷ്ട്രപതിയെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരിക്കും. തുടര്‍ന്ന് നേവി ഡേ ആഘോഷ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് നാവികസേന അഭ്യാസങ്ങള്‍ വീക്ഷിക്കും. നാവിക സേന തയാറാക്കിയ രണ്ട് ടെലിഫിലിമുകള്‍ രാഷ്ട്രപതിക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് രാഷ്ട്രപതി ലോക് ഭവനിലെത്തിച്ചേരും. ഡിസംബര്‍ 4 ന് രാവിലെ 9.45 ന് രാഷ്ട്രപതി ഡല്‍ഹിക്ക് മടങ്ങും.
അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി
മലപ്പുറം: അര്‍ജന്റീന ടീം മാര്‍ച്ചില്‍ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. മലപ്പുറത്ത് നടന്ന കായിക വകുപ്പിന്റെ വിഷന്‍ സെമിനാറിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. രണ്ടുദിവസം മുന്‍പ് അര്‍ജന്റീന ടീമിന്റെ മെയില്‍ വന്നുവെന്നും മാര്‍ച്ചില്‍ കേരളത്തില്‍ കളിക്കുമെന്നും അതിന്റെ പ്രഖ്യാപനം അടുത്ത ദിവസം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. നവംബര്‍ മാസത്തില്‍ അര്‍ജന്റീന ടീമിനെ കൊണ്ടുവരാനായിരുന്നു പദ്ധതിയിട്ടത്. കൊച്ചിയിലെ സ്റ്റേഡിയത്തില്‍ കളി നടത്താനായിരുന്നു തീരുമനം. എന്നാല്‍ സ്‌റ്റേഡിയത്തിലെ ചില അസൗകര്യങ്ങള്‍ തടസ്സമായി. ഇപ്പോ അത് എല്ലാം പൂര്‍ത്തിയായെങ്കിലും സ്റ്റേഡിയത്തിനുള്ള അംഗീകാരം Read More…
ഒരു ദിവസത്തെ സന്ദർശനത്തിനായി, കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് കേരളത്തില്‍ എത്തും
ഒരു ദിവസത്തെ സന്ദർശനത്തിനായി, കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് കേരളത്തില്‍ എത്തും.റെയിൽവെയുടെ വിവിധ വികസന പദ്ധതികള്‍ അവലോകനം ചെയ്യും.കൊച്ചി മുതല്‍ കോഴിക്കാട് വരെ ട്രെയിനില്‍ സഞ്ചരിച്ച് ട്രാക്കുകള്‍ ഉള്‍പ്പെടെയുള്ളവ കേന്ദ്രമന്ത്രി പരിശോധിക്കും.തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന്‍ വികസന പുരോഗതി വിലയിരുത്തും.കോഴിക്കോട് ജന്മഭൂമി ദിനപത്രത്തിന്‍റെ, സുവര്‍ണ്ണജൂബിലി ആഘോഷം, അശ്വിനി വൈഷ്ണവ് ഉദ്ഘാടനം ചെയ്യും.






