ഒരു ദിവസത്തെ സന്ദർശനത്തിനായി, കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് കേരളത്തില്‍ എത്തും.റെയിൽവെയുടെ വിവിധ വികസന പദ്ധതികള്‍ അവലോകനം ചെയ്യും.കൊച്ചി മുതല്‍ കോഴിക്കാട് വരെ ട്രെയിനില്‍ സഞ്ചരിച്ച് ട്രാക്കുകള്‍ ഉള്‍പ്പെടെയുള്ളവ കേന്ദ്രമന്ത്രി പരിശോധിക്കും.തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന്‍ വികസന പുരോഗതി വിലയിരുത്തും.കോഴിക്കോട് ജന്മഭൂമി ദിനപത്രത്തിന്‍റെ, സുവര്‍ണ്ണജൂബിലി ആഘോഷം, അശ്വിനി വൈഷ്ണവ് ഉദ്ഘാടനം ചെയ്യും.





