Economy Growth India News

ടിക്കറ്റ് റിസര്‍വേഷന്‍ സംവിധാനത്തില്‍ വലിയ മാറ്റങ്ങളുമായി ഇന്ത്യന്‍ റെയില്‍വേ

ടിക്കറ്റ് റിസര്‍വേഷന്‍ സംവിധാനത്തില്‍ വലിയ മാറ്റങ്ങളുമായി ഇന്ത്യന്‍ റെയില്‍വേ. പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അഞ്ച് ഇരട്ടി വേഗത്തില്‍ ട്രെയിൻ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയുമെന്നാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം അറിയച്ചത്. 40 വര്‍ഷം പഴക്കമുള്ള നിലവിലെ ടിക്കറ്റ് റിസര്‍വേഷന്‍ സംവിധാനം പൂര്‍ണമായും മാറ്റി പകരം പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കാനാണ് തീരുമാനം. പുതിയ രീതി നടപ്പിലാകുന്നതോടെ ബുക്കിംഗ് കൗണ്ടറുകളില്‍ വേഗത്തില്‍ ടിക്കറ്റ് നല്‍കാനും അതുവഴി തിരക്ക് നിയന്ത്രിക്കാനും കഴിയും. യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുമെന്നാണ് Read More…

India News

റെയിൽവേ ടിക്കറ്റ് ബുക്കിംഗിൽ വലിയ മാറ്റം: യുടിഎസ് ആപ്പ് അവസാനിപ്പിച്ച് ‘റെയിൽ വൺ’; ഒരൊറ്റ ആപ്പിൽ എല്ലാ സേവനങ്ങളും

സാധാരണ ട്രെയിൻ യാത്രക്കാർ ഏറെ ആശ്രയിച്ചിരുന്ന യുടിഎസ് (UTS) മൊബൈൽ ആപ്പ് ഇന്ത്യൻ റെയിൽവേ പൂർണമായും അവസാനിപ്പിക്കുന്നു. 2026 മാർച്ച് 1 മുതൽ യുടിഎസ് ആപ്പ് പ്രവർത്തനരഹിതമാകും. ഇതിന് പകരമായി റെയിൽവേയുടെ പുതിയ ഏകീകൃത മൊബൈൽ പ്ലാറ്റ്‌ഫോമായ ‘റെയിൽ വൺ’ ആപ്പിലേക്ക് യാത്രക്കാർ മാറണമെന്ന് റെയിൽവേ ബോർഡ് അറിയിച്ചു. റെയിൽവേയുടെ എല്ലാ പ്രധാന ഡിജിറ്റൽ സേവനങ്ങളും ഒരൊറ്റ ആപ്പിൽ ലഭ്യമാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ മാറ്റം. ഇതിനോടകം തന്നെ യുടിഎസ് ആപ്പിൽ പുതിയ സീസൺ ടിക്കറ്റുകൾ എടുക്കുന്നതും Read More…

India Kerala News

കേരളത്തിന് 3795 കോടി റെയില്‍വേ ബജറ്റ് വിഹിതം അനുവദിച്ചെന്ന് കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡല്‍ഹി : കേരളത്തിന് 3795 കോടി റെയില്‍വേ ബജറ്റ് വിഹിതം അനുവദിച്ചെന്ന് കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ്. കേരളത്തിന് മികച്ച പരിഗണനയാണ് നല്‍കിയിട്ടുള്ളത്. മംഗലാപുരം- ഷൊര്‍ണൂര്‍ മൂന്നും നാലും പാതകളുടെ ഡിപിആര്‍ നടപടികള്‍ പുരോഗമിക്കുന്നു. ഷൊര്‍ണൂര്‍ കോയമ്പത്തൂര്‍ മൂന്നാം നാലും പാതയുടെ ഫീല്‍ഡ് സര്‍വേ പൂര്‍ത്തിയായി. ഡിപിആര്‍ നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പറഞ്ഞു. ഷൊര്‍ണൂര്‍- എറണാകുളം മൂന്നാം പാതയുടെ ഫീല്‍ഡ് സര്‍വേ പൂര്‍ത്തിയായി. ഡിപിആര്‍ അന്തിമ നടപടികളിലാണ്. എറണാകുളം- കായംകുളം മൂന്നാം പാത Read More…

Kerala News

സംസ്ഥാനത്ത് 15 ട്രെയിനുകള്‍ക്ക് പുതിയ സ്റ്റോപ്പ് അനുവദിച്ച് റെയില്‍വേ

തിരുവനന്തപുരം: സംസ്ഥാനത്ത് 15 ട്രെയിനുകള്‍ക്കു വിവിധ സ്റ്റേഷനുകളില്‍ പുതുതായി സ്റ്റോപ് അനുവദിച്ച് റെയില്‍വേ. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് അയച്ച കത്തിലാണ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് ഇക്കാര്യം അറിയിച്ചത്. കേരളത്തില്‍ വിവിധ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഡിസംബര്‍ 15ന് കത്ത് നല്‍കിയിരുന്നെന്നും അതിവേഗം നടപടി സ്വീകരിച്ച അശ്വനി വൈഷ്ണവിന് നന്ദി അറിയിക്കുന്നതായും രാജീവ് ചന്ദ്രശേഖര്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

India Kerala News

റെയിൽവേ സീസൺ ടിക്കറ്റ് ഇനി യുടിഎസ് ആപ്പിൽ കിട്ടില്ല; പകരം ‘റെയിൽ വൺ’

തിരുവനന്തപുരം: റെയിൽവേ ആപ്പായ യുടിഎസ് ഓൺ മൊബൈൽ ആപ്പിൽ (അൺ റിസർവ്ഡ് ടിക്കറ്റിങ് സിസ്റ്റം) ഇനി സീസൺ ടിക്കറ്റ് ലഭിക്കില്ല. റെയിൽവേയുടെ പുതിയ ആപ്പായ ‘റെയിൽ വൺ’ ആപ്പിലൂടെ സീസൺ ടിക്കറ്റ് എടുക്കാനും പുതുക്കാനും റെയിൽവേ നിർദേശിച്ചു. എല്ലാ സേവന ആപ്പുകളെയും ഉൾപ്പെടുത്തി റെയിൽവേ ഏകീകരിച്ച ആപ്പാണ് റെയിൽ വൺ. സാധാരണ ടിക്കറ്റും പ്ലാറ്റ്‌ഫോം ടിക്കറ്റും യുടിഎസ് ആപ്പിൽ ലഭിക്കും. നിലവിൽ യുടിഎസ് വഴി സീസൺ ടിക്കറ്റ് എടുത്തവർക്ക് ‘ഷോ ടിക്കറ്റിൽ’ അത് നിലനിൽക്കും. 2026 ജനുവരി Read More…

India News

ട്രെയിന്‍ യാത്ര, പുതിയ നിരക്കുകള്‍ യാത്ര പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച ഇന്ത്യന്‍ റെയില്‍വെയുടെ നടപടി ഇന്ന് മുതല്‍ പ്രാബല്യത്തില്‍. മെയില്‍, എക്‌സ്പ്രസ് വിഭാഗങ്ങളിലെ നോണ്‍ എസി, എസി കോച്ചിലെ നിരക്കുകള്‍ കിലോമീറ്ററിന് രണ്ട് പൈസയാണ് ഉയരുക. നോണ്‍ എസി കോച്ചിലെ യാത്രയ്ക്ക് 500 കിലോ മീറ്ററിന് 10 രൂപ അധികം നല്‍കേണ്ടി വരും. ഓര്‍ഡിനറി നോണ്‍-എസി (നോണ്‍-സബര്‍ബന്‍) സര്‍വീസുകള്‍ക്ക്, വ്യത്യസ്ത ദൂര സ്ലാബുകളിലായാണ് നിരക്കുകള്‍ പരിഷ്‌കരിച്ചിരിക്കുന്നത്. 215 കിലോമീറ്ററില്‍ കൂടുതലുള്ള ഓര്‍ഡിനറി ക്ലാസ് യാത്രയ്ക്ക് കിലോ മീറ്ററിന് 1 പൈസയാണ് വര്‍ധിപ്പിച്ചത്. മെയില്‍, എക്സ്പ്രസ് Read More…

India News

പരിധി കടന്ന് ലഗേജ് കൊണ്ടുപോയാല്‍ അധിക ചാര്‍ജ്; നിരക്ക് വര്‍ധനയുമായി റെയില്‍വേ

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയില്‍ നിശ്ചിത ഭാരത്തേക്കാള്‍ കൂടുതല്‍ ലഗേജ് കൊണ്ടുപോകുന്നവര്‍ക്കെതിരെ അധിക ചാര്‍ജ് ഏര്‍പ്പെടുത്താന്‍ റെയില്‍വേ. ദീര്‍ഘദൂര ട്രെയിനുകളുടെ നിരക്ക് റെയില്‍വേ കഴിഞ്ഞ ദിവസമാണ് വര്‍ധിപ്പിച്ചത്. ഇതിനിടെയാണ് ലഗേജുകളുടെ ഭാരത്തിന് അനുസരിച്ച് കൂടുതല്‍ തുക ഈടാക്കുന്നത്. അതേസമയം, വിമാനങ്ങളിലെന്നപോലെ ട്രെയിനുകളിലും നിശ്ചിത പരിധിയേക്കാള്‍ കൂടുതല്‍ ലഗേജ് കൊണ്ടുപോകുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ. ട്രെയിനുകളില്‍ നിശ്ചിത ഭാരത്തില്‍ കൂടുതല്‍ കൊണ്ടുപോകുന്നത് സഹയാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാക്കുന്നുവെന്നാണ് റെയില്‍വേയുടെ ന്യായം. ഇതിന് അധിക ചാര്‍ജ് ഈടാക്കും. രണ്ടാം ക്ലാസില്‍ യാത്ര ചെയ്യുന്ന Read More…

Kerala News

ക്രിസ്മസിന് കേരളത്തിലേക്ക് 10 സ്‌പെഷ്യല്‍ ട്രെയിനുകള്‍, 38 അധിക സര്‍വീസുകള്‍

തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സര അവധിക്കാലത്ത് കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചു. 10 ട്രെയിനുകളാണ് കൂടുതലായി ഏര്‍പ്പെടുത്തിയത്. ഇവ 38 സര്‍വീസുകള്‍ നടത്തുമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ അറിയിച്ചു. സ്‌പെഷ്യല്‍ സര്‍വീസുകള്‍ അനുവദിച്ച കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി കുമാറിന് ജോര്‍ജ് കുര്യന്‍ നന്ദി അറിയിച്ചു. ഇന്‍ഡിഗോ വിമാന പ്രതിസന്ധി ഉള്‍പ്പെടെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചത് യാത്രക്കാര്‍ക്ക് ആശ്വാസമാകും. മുംബൈ, ദില്ലി, ഹുബ്‌ളി, ബെംഗളൂരു, വഡോദര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് തിരുവനന്തപുരം, എറണാകുളം, കൊല്ലം തുടങ്ങിയ Read More…

India News

മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള ഇളവ് പുനസ്ഥാപിക്കുമോ?; ട്രെയിന്‍ യാത്രാനിരക്ക് എല്ലാവര്‍ക്കും താങ്ങാനാവുന്നതെന്ന് മന്ത്രി

ന്യൂഡല്‍ഹി: വികസിത രാജ്യങ്ങളെയും അയല്‍ രാജ്യങ്ങളെയും അപേക്ഷിച്ച് രാജ്യത്തെ ട്രെയിന്‍ ടിക്കറ്റ് നിരക്കുകള്‍ എല്ലാവര്‍ക്കും താങ്ങാവുന്ന നിലയിലെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. ടിക്കറ്റ് നിരക്ക് കുറച്ചുനിര്‍ത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞവര്‍ഷം 60,000 കോടി രുപ റെയില്‍വേ സബ്‌സിഡി നല്‍കിയെന്നും അദ്ദേഹം ലോക്‌സഭയെ അറിയിച്ചു. കോണ്‍ഗ്രസ് എംപി എംകെ വിഷ്ണുപ്രസാദ് ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു റെയില്‍വേ മന്ത്രി. കോവിഡിന് മുന്‍പ് ഉണ്ടായിരുന്ന സീനിയര്‍ സിറ്റിസണ്‍സിനുള്ള ട്രെയിന്‍ ടിക്കറ്റിലെ ഇളവ് പുനഃസ്ഥാപിക്കാന്‍ പദ്ധതിയുണ്ടോയെന്നായിരുന്നു ചോദ്യം. വികസിത രാജ്യങ്ങളിലെ ട്രെയിന്‍ Read More…

Business India News

ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങിന് ആധാര്‍ നിര്‍ബന്ധം; പുതിയ വ്യവസ്ഥ ഒക്ടോബര്‍ ഒന്നുമുതല്‍

ന്യൂഡല്‍ഹി: ഐആര്‍സിടിസി ആപ്പ് മുഖേനയുള്ള ട്രെയിന്‍ റിസര്‍വേഷന്റെ ആദ്യ 15 മിനിറ്റ് സമയം ആധാര്‍ വിവരങ്ങള്‍ നല്‍കിയ ഉപയോക്താക്കള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി ഇന്ത്യന്‍ റെയില്‍വേ. ഒരു ട്രെയിനിലേക്കുള്ള ടിക്കറ്റ് റിസര്‍വേഷന്‍ ഓപ്പണായി ഇനി ആദ്യ 15 മിനിറ്റു സമയം ബുക്കിങ് ചെയ്യാനാവുക ആധാറുമായി ബന്ധിപ്പിച്ച ഐആര്‍സിടിസി അക്കൗണ്ടുകള്‍ക്കു മാത്രമായിരിക്കും. സാധാരണക്കാര്‍ക്ക് ടിക്കറ്റ് ലഭ്യത ഉറപ്പാക്കാനും തട്ടിപ്പ് തടയാനും ലക്ഷ്യമിട്ടാണ് പുതിയ വ്യവസ്ഥ. പുതിയ സൗകര്യം ഒക്ടോബര്‍ ഒന്നിന് നിലവില്‍ വരും. ഇപ്പോള്‍ തത്കാല്‍ ബുക്കിങ്ങില്‍ മാത്രമാണ് ഈ രീതിയുള്ളത്. ആഘോഷക്കാലത്തും മറ്റും Read More…