Court India Kerala Law News

രാജി കുറ്റസമ്മതമല്ല, താൻ നിരപരാധിയെന്ന് ജസ്റ്റിസ് യശ്വന്ത് വർമ്മ

ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽ കത്തിക്കരിഞ്ഞ നിലയിൽ പണം കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ താൻ നിരപരാധിയാണെന്നും രാജിവെച്ചത് കുറ്റം സമ്മതിച്ചതായി വ്യാഖ്യാനിക്കരുതെന്നും മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മ.

ഇക്കാര്യം ചൂണ്ടിക്കാട്ടി സെപ്റ്റംബർ 10-ന് ലോക്സഭാ സെക്രട്ടറി ജനറൽ ഉത്പൽ കുമാർ സിങ്ങിന് അയച്ച കത്ത് വ്യാഴാഴ്ച എംപിമാർക്കിടയിൽ വിതരണം ചെയ്തു. രാജി ആരോപണങ്ങളോ അന്വേഷണ കണ്ടെത്തലുകളോ അംഗീകരിക്കുന്നതിന്റെ സൂചനയല്ലെന്ന് കത്തിൽ അദ്ദേഹം വ്യക്തമാക്കി.

ഏപ്രിൽ 9-ന് രാജിവെച്ചതോടെ തന്നെ സ്ഥാനത്തുനിന്ന് നീക്കാനുള്ള നടപടികൾക്ക് പ്രസക്തിയില്ലാതായെന്നും തുടർന്ന് നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ ഭരണഘടനാപരമായ അടിത്തറയില്ലാത്തതാണെന്നും വർമ്മ വാദിച്ചു.

ഭരണഘടനയുടെ ആർട്ടിക്കിൾ 217(1)(എ), 1978-ലെ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ ‘യൂണിയൻ ഓഫ് ഇന്ത്യ വേഴ്സസ് ഗോപാൽ ചന്ദ്ര മിശ്ര’ കേസിലെ വിധി എന്നിവയും അദ്ദേഹം കത്തിൽ പരാമർശിച്ചു.

ഹൈക്കോടതി ജഡ്ജിയുടെ രാജി രാഷ്ട്രപതിയുടെയോ മറ്റേതെങ്കിലും അധികാരിയുടെയോ അംഗീകാരം ആവശ്യമില്ലാതെ സ്വമേധയാ പ്രാബല്യത്തിൽ വരുന്നതാണെന്നാണ് അദ്ദേഹത്തിന്റെ വാദം. രാജി വെച്ചതിനെ ആരോപണങ്ങളിലുള്ള കുറ്റസമ്മതമായി കാണാനാകില്ലെന്നും ജസ്റ്റിസ് വർമ്മ ആവർത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *