കൊച്ചി: സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കായി കൊച്ചി മെട്രോ സൗജന്യ യാത്ര ഒരുക്കുന്നു. നവംബർ 5 മുതൽ 11 വരെ, ദിവസവും 1000 കുട്ടികൾക്കായാണ് ഈ സൗജന്യ യാത്ര.
എറണാകുളം ജില്ലാ കലക്ടര്‍ എന്‍എസ്കെ ഉമേഷാണ് സൗജന്യ യാത്രാ പദ്ധതി പ്രഖ്യാപിച്ചത്. മേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ, സംഘാടകർ നൽകുന്ന തിരിച്ചറിയൽ കാർഡ് കാണിച്ച് യാത്ര ചെയ്യാം.
എറണാകുളം മഹാരാജാസ് കോളേജിൽ ഇന്ന് വൈകിട്ട് നടക്കാവുന്ന കായികമേള മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. നടൻ മമ്മൂട്ടി മുഖ്യാതിഥിയായി പങ്കെടുക്കും.
ഒളിമ്പിക് മാതൃകയിൽ നടക്കുന്ന ഈ കായികമേളയിൽ 39 ഇനങ്ങളിൽ 2,400-ഓളം കുട്ടികൾ മത്സരിക്കും. ചരിത്രത്തിലാദ്യമായി ഗള്‍ഫ് രാജ്യങ്ങളിലെ കേരള സിലബസ് പഠിപ്പിക്കുന്ന എട്ട് സ്കൂളുകളും കായികമേളയില്‍ പങ്കെടുക്കും.
ചാമ്പ്യൻ പട്ടം നേടുന്ന ജില്ലയ്ക്ക്മുഖ്യമന്ത്രിയുടെ പേരിലുള്ള എവര്‍ റോളിംഗ് സ്വര്‍ണ്ണക്കപ്പ് ഈ വര്‍ഷം മുതല്‍ നല്‍കും.