Kerala News Sports

സംസ്ഥാന സ്‌കൂൾ കായികമേള 21 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഒളിമ്പിക്സ് മാതൃകയിൽ ഒരുക്കുന്ന 67 – ാമത് സംസ്ഥാന സ്‌കൂൾ കായികമേള ഒക്ടോബർ 21 വൈകിട്ട് നാലിന് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.  പ്രശസ്ത നടി കീർത്തി സുരേഷാണ് മേളയുടെ ഗുഡ്‌വിൽ അംബാസഡർ. മേളയ്ക്കുള്ള  മുന്നൊരുക്കങ്ങൾ നടന്നുവരുന്നതായും പി ആർ ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മത്സരങ്ങൾ 12 സ്റ്റേഡിയങ്ങളിൽ ആണ് സംഘടിപ്പിക്കുന്നത്.  ഇതിൽ പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ താൽക്കാലിക ഇൻഡോർ സ്റ്റേഡിയത്തിന്റെ പണി പൂർത്തിയായി വരുന്നു.  രണ്ടുദിവസമായി പെയ്യുന്ന മഴ ഇതിന്റെ പ്രവർത്തനങ്ങൾ Read More…

Kerala News

തിരുവന്തപുരം ഓവറോള് ചാമ്പ്യന്മാർ; മലപ്പുറത്തിന് ആദ്യത്തെ അത്‌ലറ്റിക്‌സ് കിരീടം

കൊച്ചി: സംസ്ഥാന സ്കൂള് കായിക മേളയിൽ തിരുവന്തപുരം 1935 പോയിന്റ് നേടി ഓവറോള് ചാമ്പ്യന്മാരായി. അത്‌ലറ്റിക്‌സില്‍  മലപ്പുറം 233 പോയിന്റോടെ കിരീടം നേടി, ഇത് മലപ്പുറത്തിന്റെ ആദ്യത്തെ അത്‌ലറ്റിക്‌സ് കിരീടമാണ്. തൃശൂർ 848 പോയിന്റ് നേടി രണ്ടാം സ്ഥാനവും, മലപ്പുറം 803 പോയിന്റുമായി മൂന്നാം സ്ഥാനവും നേടി. മലപ്പുറം കടകശ്ശേരി ഐഡിയല് സ്കൂളാണ് സ്കൂള് വിഭാഗത്തിൽ ഒന്നാം സ്ഥാനത്ത്, തിരുനാവായ നാവാമുകുന്ദ എച്ച്എസ്എസ് രണ്ടാമത്, കോതമംഗലം മാർ ബേസിൽ സ്കൂൾ മൂന്നാമത്.

Kerala News

എറണാകുളം ജില്ലയിലെ കേരള സിലബസ് സ്കൂളുകൾക്ക് ഇന്ന് അവധി; കായികമേളയുടെ സമാപനച്ചടങ്ങിൽ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുക്കണം

കൊച്ചി: എറണാകുളം ജില്ലയിലെ കേരള സിലബസ് സ്കൂളുകൾക്ക് (പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെ) ഇന്ന് അവധി. സ്‌കൂൾ കായികമേളയുടെ സമാപന ചടങ്ങിനോട് അനുബന്ധിച്ചാണ് എറണാകുളം ജില്ലാ കലക്ടർ എൻ.എസ്.കെ ഉമേഷ് അവധി പ്രഖ്യാപിച്ചത്. ഉച്ചയ്ക്ക് മൂന്ന് മണിക്ക് മഹാരാജാസ് ഗ്രൗണ്ടിൽ നടക്കുന്ന സമാപനച്ചടങ്ങിൽ, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള വിദ്യാർത്ഥികളും അധ്യാപകരും നിർബന്ധമായും പങ്കെടുക്കണമെന്ന് കലക്ടർ നിർദേശിച്ചു. വിദ്യാര്‍ഥികളെ അധ്യാപകര്‍ കോളജ് ഗ്രൗണ്ടില്‍ എത്തിക്കുകയും തിരിച്ചുകൊണ്ടുപോകേണ്ടതുമാണെന്നും കലക്ടര്‍ അറിയിച്ചു. സമാപനച്ചടങ്ങിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യാതിഥിയായി Read More…

Kerala News

കൊച്ചി മെട്രോ: സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര!

കൊച്ചി: സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കായി കൊച്ചി മെട്രോ സൗജന്യ യാത്ര ഒരുക്കുന്നു. നവംബർ 5 മുതൽ 11 വരെ, ദിവസവും 1000 കുട്ടികൾക്കായാണ് ഈ സൗജന്യ യാത്ര. എറണാകുളം ജില്ലാ കലക്ടര്‍ എന്‍എസ്‌കെ ഉമേഷാണ് സൗജന്യ യാത്രാ പദ്ധതി പ്രഖ്യാപിച്ചത്. മേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ, സംഘാടകർ നൽകുന്ന തിരിച്ചറിയൽ കാർഡ് കാണിച്ച് യാത്ര ചെയ്യാം. എറണാകുളം മഹാരാജാസ് കോളേജിൽ ഇന്ന് വൈകിട്ട് നടക്കാവുന്ന കായികമേള മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. നടൻ മമ്മൂട്ടി Read More…

Kerala News

സംസ്ഥാന സ്കൂൾ കായികമേള; കൈറ്റ് വിക്ടേഴ്സ് വഴി ലൈവായി കാണാം!

കൊച്ചി: നവംബർ 4ന് ആരംഭിക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയെ കൈറ്റ് വിക്ടേഴ്സ് ലൈവായി കാണാനുള്ള ഒരുക്കങ്ങൾ നടത്തി. കൈറ്റ് വിക്ടേഴ്സ് ചാനലിന്റെ വെബ്, മൊബൈൽ പ്ലാറ്റ്‌ഫോമുകൾ വഴിയും ലോകത്തെ ഏതു സ്ഥലത്ത് നിന്നുമൊക്കെ സ്‌പോർട്‌സ് മേള കാണാം. 730 മത്സര ഇനങ്ങൾ സബ് ജില്ലാതലത്തിൽ നിന്ന് സംസ്ഥാനതലമടക്കം ഓൺലൈനായി ലഭ്യമാക്കുന്നതിന് www.sports.kite.kerala.gov.in പോർട്ടൽ സജ്ജമാക്കിയിട്ടുണ്ട്. എറണാകുളത്തിൽ 17 വേദികളിലായി നടക്കുന്ന കായികമേളയുടെ മത്സരങ്ങളുടെ തത്സമയ ഫലങ്ങൾ, പുരോഗതി, മീറ്റ് റെക്കോർഡുകൾ എന്നിവ പോർട്ടലിൽ ലഭ്യമാകും. പ്രതിഫലങ്ങൾ ജില്ല, Read More…