India Kerala News Politics

രാഹുൽ ഗാന്ധിയെ കസ്റ്റഡിയിൽ എടുത്തതിനെതിരെ ശശി തരൂർ; സർക്കാർ നടപടി അപമാനകരമെന്ന് വിമർശനം

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് കോൺഗ്രസ് എംപി ശശി തരൂർ. പ്രതിഷേധത്തോടുള്ള സർക്കാരിന്റെ പ്രതികരണം “അപമാനകരമാണ്” എന്ന് തരൂർ പറഞ്ഞു.

രാഹുൽ ഗാന്ധിയെ പൊലീസ് കൈകാര്യം ചെയ്ത് വലിച്ചിഴച്ച് തടങ്കലിൽ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ കണ്ടതിൽ താൻ ഞെട്ടിപ്പോയെന്ന് തരൂർ എക്സിൽ കുറിച്ചു.

“ന്യൂഡൽഹിയിൽ നിന്നുള്ള പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ കൈകാര്യം ചെയ്ത് വലിച്ചിഴച്ച് തടങ്കലിൽ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ കണ്ട് ഞെട്ടിപ്പോയി,” തരൂർ പറഞ്ഞു.

13 കോടി വോട്ടർമാരുടെ വോട്ടവകാശം നിഷേധിക്കുന്നതിനെതിരെയാണ് പ്രതിഷേധം നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഒടുവിൽ നീതി വിജയിക്കുമെന്ന പ്രതീക്ഷയും തരൂർ പ്രകടിപ്പിച്ചു.

പാർലമെന്റ് സമുച്ചയത്തിൽ നിന്ന് ഡൽഹിയിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് ഇന്ത്യാ സഖ്യത്തിന്റെ എംപിമാർ നടത്തിയ മാർച്ചിൽ തരൂരിന് പങ്കെടുത്തിരുന്നില്ല. ജർമനിയിലെ ബെർലിനിലായിരുന്നതിനാലാണ് അദ്ദേഹം മാർച്ചിൽ പങ്കെടുക്കാതിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *