India News

ഡൽഹി സെക്രട്ടേറിയറ്റിൽ ‘സോളാർ ട്രീ’ സ്ഥാപിക്കാനൊരുങ്ങി സർക്കാർ

ന്യൂഡൽഹി: സോളാർ ഊർജത്തിൻ്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി ഡൽഹി സെക്രട്ടേറിയറ്റ് മന്ദിരത്തിൽ ‘സോളാർ ട്രീ’ സ്ഥാപിക്കാൻ ഡൽഹി സർക്കാർ പദ്ധതിയിടുന്നതായി അധികൃതർ അറിയിച്ചു.

മുഖ്യമന്ത്രി രേഖ ഗുപ്ത, മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ ഓഫീസുകൾ പ്രവർത്തിക്കുന്ന ഡൽഹി സെക്രട്ടേറിയറ്റിലാണ് ആദ്യഘട്ടമായി സോളാർ ട്രീ സ്ഥാപിക്കുക. പദ്ധതി വിജയകരമായി നടപ്പാക്കിയ ശേഷം നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്കും ഇത് വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

സൂര്യപ്രകാശം പരമാവധി ലഭിക്കുന്ന തരത്തിൽ മരത്തിൻ്റെ ആകൃതിയിൽ ഫോട്ടോവോൾട്ടായിക് (പി.വി.) പാനലുകൾ ക്രമീകരിച്ചിരിക്കുന്ന സംവിധാനമാണ് ‘സോളാർ ട്രീ’. കുറഞ്ഞ സ്ഥലത്ത് കൂടുതൽ സൗരോർജം ഉൽപ്പാദിപ്പിക്കാൻ ഈ സാങ്കേതികവിദ്യ സഹായകരമാണ്.

Leave a Reply

Your email address will not be published. Required fields are marked *