Education Kerala News

അധ്യാപകന്‍ ചൂരല്‍ കൊണ്ട് തല്ലി വിദ്യാര്‍ത്ഥിയുടെ കൈ ഒടിഞ്ഞ സംഭവം; പോലീസ് കേസെടുത്തു


മലപ്പുറം കല്‍പകഞ്ചേരി കല്ലിങ്ങലില്‍ അഞ്ചാം ക്ലാസുകാരിയുടെ കൈ എല്ല്് ചൂരല്‍കൊണ്ടടിച്ച് പൊട്ടിയ സംഭവത്തില്‍ അധ്യാപകനെതിരെ കേസെടുത്ത് പോലീസ്. ഇന്നലെയാണ് കുട്ടിയെ അധ്യാപകന്‍ അടിച്ചത്. ക്ലാസില്‍ ശ്രദ്ധിക്കുന്നില്ലെന്ന് പറഞ്ഞ് കുട്ടിയെ അടിക്കുകയായിരുന്നു.

എംഎസ്എംഎച്ച്എസ്എസ് കല്ലിങ്ങല്‍പ്പറമ്പിലെ കണക്ക് അധ്യാപകനാണ് കുട്ടിയെ പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ ബാലാവകാശ കമ്മീഷനും കുട്ടിയുടെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്. കുട്ടിക്ക് പരിക്കേറ്റിട്ടും അധ്യാപകര്‍ ആശുപത്രിയിലാക്കിയില്ലെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു. അധ്യാപകര്‍ ചേര്‍ന്ന് കുട്ടിയെ ആശുപത്രിയിലാക്കാതെ വീട്ടിലേക്ക് കൊണ്ട് വന്ന് വിടുകയായിരുന്നു എന്നാണ് കുടുംബം ആരോപിക്കുന്നത്. പിന്നീട് രക്ഷിതാക്കളാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *