തിരുവനന്തപുരം: സീരിയലുകൾ കുട്ടികൾക്കും സമൂഹത്തിനും തെറ്റായ സന്ദേശങ്ങൾ നൽകുന്നുണ്ട്, അതിനാൽ സീരിയലുകൾക്ക് സെൻസറിങ് നിർബന്ധമാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി പറഞ്ഞു.
സീരിയലുകൾക്ക് ഗൗരവത്തോടെ ചര്ച്ച ചെയ്യേണ്ട ഒട്ടേറെ പ്രശ്നങ്ങൾ ഉണ്ടെന്നും, സീരിയലുകൾ എത്രത്തോളം നല്ല സന്ദേശങ്ങൾ സമൂഹത്തിന് നൽകുന്നതായി പരിശോധിക്കേണ്ടതുണ്ടെന്നും സതീദേവി അഭിപ്രായപ്പെട്ടു.
മെഗാ സീരിയല്‍ നിരോധിക്കണമെന്ന വനിതാ കമ്മീഷന്റ റിപ്പോര്‍ട്ടിനെ കുറിച്ച് അറിയില്ല. 2017 -18 കാലത്താണ് അത്തരമൊരു റിപ്പോര്‍ട്ട് നല്‍കിയത്. സീരിയലുകളിലെ സ്ത്രീള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് വനിതാ കമ്മീഷന് നിരവധി പരാതികള്‍ ലഭിച്ചതായും സതീദേവി പറഞ്ഞു.
ചില സീരിയലുകൾ അന്ധവിശ്വാസങ്ങൾ, അനാചാരങ്ങൾ, തെറ്റായ ദൃശ്യങ്ങൾ പ്രചരിപ്പിച്ച് കുട്ടികൾക്കും, കുട്ടികളെ ഉൾപ്പെടുത്തി തെറ്റായ സന്ദേശങ്ങൾ നൽകുന്നു. അതിനാൽ, “സീരിയലുകൾക്ക് സെൻസറിങ് അനിവാര്യമാണ്,” എന്നും പി. സതീദേവി പറഞ്ഞു.
2017-18 ലെ റിപ്പോര്ട്ടിൽ “സീരിയലുകളുടെ എപ്പിസോഡുകൾ 20-30 വരെ കുറയ്ക്കണം, ഒരുദിവസം ഒരു ചാനലിൽ രണ്ടുസീരിയലുകൾ മാത്രം സംപ്രേഷണം ചെയ്യണം” എന്ന നിർദ്ദേശം ഉന്നയിച്ചിരുന്നു.
സീരിയലുകളുടെ സെൻസറിങ് നടത്തുന്നതിനായി പ്രത്യേക സെൻസർ ബോർഡ് രൂപവത്കരിക്കാൻ വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു.





