കോഴിക്കോട് മുക്കത്ത് യുവതിയെ ഹോട്ടൽ ഉടമയും സഹായികളും പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ കേരള വനിത കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി. പീഡനത്തിൽ നിന്നും രക്ഷപ്പെടാനായി കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടിയ യുവതി ഇപ്പോൾ ചികിത്സയിലാണ് . പീഡനശ്രമവുമായി ബന്ധപ്പെട്ട വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അടിയന്തര റിപ്പോർട്ട് നൽകാൻ കോഴിക്കോട് ജില്ല റൂറൽ എസ്പിയോട് വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുള്ളത്.
Tag: women’s commission
“കുട്ടികൾക്കും തെറ്റായ സന്ദേശം; സീരിയലുകൾക്ക് സെൻസറിങ് അനിവാര്യമാണ്”: വനിതാ കമ്മീഷൻ
തിരുവനന്തപുരം: സീരിയലുകൾ കുട്ടികൾക്കും സമൂഹത്തിനും തെറ്റായ സന്ദേശങ്ങൾ നൽകുന്നുണ്ട്, അതിനാൽ സീരിയലുകൾക്ക് സെൻസറിങ് നിർബന്ധമാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി പറഞ്ഞു. സീരിയലുകൾക്ക് ഗൗരവത്തോടെ ചര്ച്ച ചെയ്യേണ്ട ഒട്ടേറെ പ്രശ്നങ്ങൾ ഉണ്ടെന്നും, സീരിയലുകൾ എത്രത്തോളം നല്ല സന്ദേശങ്ങൾ സമൂഹത്തിന് നൽകുന്നതായി പരിശോധിക്കേണ്ടതുണ്ടെന്നും സതീദേവി അഭിപ്രായപ്പെട്ടു. മെഗാ സീരിയല്‍ നിരോധിക്കണമെന്ന വനിതാ കമ്മീഷന്റ റിപ്പോര്‍ട്ടിനെ കുറിച്ച് അറിയില്ല. 2017 -18 കാലത്താണ് അത്തരമൊരു റിപ്പോര്‍ട്ട് നല്‍കിയത്. സീരിയലുകളിലെ സ്ത്രീള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് വനിതാ കമ്മീഷന് നിരവധി Read More…



