കലിഫോര്‍ണിയ ആസ്ഥാനമായ ഓൺലൈൻ ടൂറിസം സേവനദായകമായ ‘ഫോഡോഴ്സ് ട്രാവല്‍’ എന്ന കമ്പനി കേരളത്തെ ‘നോ ലിസ്റ്റ് 2025’ പട്ടികയിൽ ഉൾപ്പെടുത്തി. അതിനാൽ, കേരളം ഇനി വിനോദസഞ്ചാരികളുടെ സുരക്ഷിത സ്ഥലം അല്ലെന്ന മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.
ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലുകൾ, മലിനമാകുന്ന പുഴകൾ, ജലസ്രോതസ്സുകൾ എന്നിവയുടെ സൂചനകളും, അമിതമായ ടൂറിസം പ്രവർത്തനങ്ങളിലൂടെ ജലത്തിന്റെ സ്വാഭാവിക ഒഴുക്കിൽ വന്ന പ്രതിബന്ധങ്ങളും പ്രശ്‌നങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. അടുത്തിടെ പ്രസിദ്ധീകരിച്ച ‘നോ ലിസ്റ്റ്’ പട്ടികയിൽ കേരളം ഇന്ത്യയിൽ നിന്നുള്ള ഏക സ്ഥലം ആയി ഉള്‍പെടുന്നു.
2015 മുതൽ 2022 വരെ രാജ്യത്ത് നടന്ന 3,782 ഉരുള്‍പൊട്ടലുകളിൽ 60% കേരളത്തിൽ സംഭവിച്ചതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.