പോഷ് ആക്ട് നിയമത്തിൻ്റെ ആനുകൂല്യം ഗാർഹിക തൊഴിലാളികളായ സ്ത്രീകൾക്കും ലഭിക്കുമെന്ന് കേരള വനിതാ കമ്മീഷൻ ചെയർപേഴ്സൺ പി. സതീദേവി. അത്രത്തോളം നിർവചിക്കപ്പെട്ട നിയമമാണിതെന്നും ചെയർപേഴ്സൺ ചൂണ്ടിക്കാട്ടി. കേരള വനിതാ കമ്മീഷൻ സംഘടിപ്പിച്ച പോഷ് ആക്ട് 2013 സംസ്ഥാനതല ശിൽപ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പി. സതീദേവി. സ്വാതന്ത്ര്യലബ്ദിക്കുശേഷം രാജ്യത്തുണ്ടായ നിയമങ്ങൾ സ്ത്രീകളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നവയാണ്. സുപ്രീംകോടതി പുറപ്പെടുവിച്ച വൈശാഖ മാർഗനിർദ്ദേശങ്ങൾ പശ്ചാത്തലമാക്കിയാണ് പോഷ് ആക്ട് 2013 രാജ്യം നടപ്പിലാക്കിയത്. സ്ത്രീകൾക്കെതിരായ അതിക്രമം തടയുന്നതിന് ആവശ്യമായ വകുപ്പുകൾ Read More…
Tag: Adv p sathidevi
ഒറ്റയ്ക്ക് താമസിക്കുന്ന മുതിര്‍ന്ന സ്ത്രീകളുടെ സംരക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധവേണം: അഡ്വ. പി. സതീദേവി
ഒറ്റയ്ക്ക് താമസിക്കുന്ന മുതിര്‍ന്ന സ്ത്രീകളുടെ സംരക്ഷണ കാര്യത്തില്‍ ജാഗ്രതാ സമിതികള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്ന് കേരള വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി. വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച തിരുവനന്തപുരം ജില്ലാതല അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു ചെയര്‍പേഴ്‌സണ്‍. ഒറ്റയ്ക്ക് താമസിക്കുന്ന മുതിര്‍ന്ന വനിതകള്‍ക്കെതിരെ അയല്‍ക്കാരില്‍നിന്നും മോശം അനുഭവം ഉണ്ടാകുന്നുവെന്ന പരാതികള്‍ കൂടിവരികയാണ്. ഇന്നത്തെ അദാലത്തിലും ഇത്തരം കേസുകള്‍ പരിഗണനയ്ക്കുവന്നു.പലപ്പോഴും സ്വത്തില്‍ കണ്ണുവച്ചുള്ള ശല്യപ്പെടുത്തലുകളാണ് ഉണ്ടാവുന്നത്. മുതിര്‍ന്ന സ്ത്രീകള്‍ക്ക് വൈകാരികമായി ബന്ധമുള്ള കാര്യങ്ങളിലാവും ശല്യപ്പെടുത്തലുകള്‍ ഉണ്ടാവുന്നത്. മകനെ അടക്കംചെയ്ത Read More…
രാജ്യ പുരോഗതിയിൽ സ്ത്രീകൾ വഹിക്കുന്നത് നിസ്തുല പങ്ക്: അഡ്വ. പി. സതി ദേവി
രാജ്യത്തിന്റെ പുരോഗതിയിൽ സ്ത്രീകൾ വഹിക്കുന്നത് നിസ്തുലമായ പങ്കാണെന്ന് കേരള വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി. തിരുവനന്തപുരം ലുലു മാളിൽ കേരള വനിതാ കമ്മീഷൻ സംഘടിപ്പിച്ച പോഷ് ആക്ട് 2013 ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വനിത കമ്മീഷൻ ചെയർപേഴ്സൺ. അതുകൊണ്ടു തന്നെ രാജ്യത്തെ തൊഴിൽ മേഖലയിൽ കൂടുതൽ സ്ത്രീകൾ കടന്നുവരുന്നത് സന്തോഷകരമാണെന്നും അഡ്വ. പി. സതീദേവി ചൂണ്ടിക്കാട്ടി.ലുലു മാളിൽ 40 ശതമാനം സ്ത്രീ തൊഴിലാളികൾ ആണെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. കൂടുതൽ സ്ത്രീകൾ ജോലിക്ക് Read More…
“കുട്ടികൾക്കും തെറ്റായ സന്ദേശം; സീരിയലുകൾക്ക് സെൻസറിങ് അനിവാര്യമാണ്”: വനിതാ കമ്മീഷൻ
തിരുവനന്തപുരം: സീരിയലുകൾ കുട്ടികൾക്കും സമൂഹത്തിനും തെറ്റായ സന്ദേശങ്ങൾ നൽകുന്നുണ്ട്, അതിനാൽ സീരിയലുകൾക്ക് സെൻസറിങ് നിർബന്ധമാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി പറഞ്ഞു. സീരിയലുകൾക്ക് ഗൗരവത്തോടെ ചര്ച്ച ചെയ്യേണ്ട ഒട്ടേറെ പ്രശ്നങ്ങൾ ഉണ്ടെന്നും, സീരിയലുകൾ എത്രത്തോളം നല്ല സന്ദേശങ്ങൾ സമൂഹത്തിന് നൽകുന്നതായി പരിശോധിക്കേണ്ടതുണ്ടെന്നും സതീദേവി അഭിപ്രായപ്പെട്ടു. മെഗാ സീരിയല്‍ നിരോധിക്കണമെന്ന വനിതാ കമ്മീഷന്റ റിപ്പോര്‍ട്ടിനെ കുറിച്ച് അറിയില്ല. 2017 -18 കാലത്താണ് അത്തരമൊരു റിപ്പോര്‍ട്ട് നല്‍കിയത്. സീരിയലുകളിലെ സ്ത്രീള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് വനിതാ കമ്മീഷന് നിരവധി Read More…
ലിംഗ തുല്യത ആദ്യം വീട്ടകങ്ങളിൽ ഉറപ്പാക്കണം: അഡ്വ. പി സതിദേവി
ആൺ പെൺ വ്യത്യാസമില്ലാതെ കുട്ടികളെ ലിംഗ തുല്യതയുടെ വളർത്തിക്കൊണ്ടു വരേണ്ടത് ആദ്യം വീട്ടകങ്ങളിൽ ആണെന്ന് കേരള വനിതാ കമ്മീഷൻ അഡ്വ. പി. സതീദേവി പറഞ്ഞു. തൃശ്ശൂർ എറിയാട് ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് കേരള വനിതാ കമ്മീഷൻ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അധ്യക്ഷ. പെൺകുട്ടി എന്നാൽ മിതത്വം പാലിക്കേണ്ടവൾ ആണെന്നും ആൺകുട്ടി എന്നാൽ കേമത്വം പ്രകടിപ്പിക്കേണ്ട ആളാണെന്നുമുള്ള ധാരണ കുഞ്ഞുനാൾ മുതൽ കുട്ടികളിൽ ഉണ്ടാക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് വീട്ടകങ്ങളിലാണ്. ഭർത്താവിൻെറ ഭവനത്തിൽ നിന്ന് ഏൽക്കേണ്ടിവന്ന പീഡനത്തെക്കുറിച്ച് പരാതി പറഞ്ഞാൽ Read More…



