കൊല്ലം കൊട്ടാരക്കരയില്‍ ബസ് കാത്തുനിന്നവരുടെ ഇടയിലേക്ക് ടിപ്പര്‍ലോറി ഇടിച്ചു കയറി മൂന്ന് പേര്‍ മരിച്ചു. കൊട്ടാരക്കര നീലേശ്വരം മുക്കോലിമുക്കിലാണ് അപകടമുണ്ടായത്. ബസ് സ്റ്റോപ്പിന് സമീപം 12ഓളം പേര്‍ നിന്നിരുന്നു. ഇതില്‍ എട്ട് പേരാണ് അപകടത്തില്‍പ്പെട്ടത്. അഞ്ച് പേര്‍ ചികിത്സയിലാണ്. അപകടത്തില്‍ സാരമായി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനായി വാഹനം വെട്ടിച്ചപ്പോള്‍ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ടിപ്പര്‍ ലോറി അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
സ്വകാര്യ കോളേജ് അധ്യാപകനായ ഹരിലാല്‍(54), അജയകുമാര്‍ (45), കാര്‍മല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ പാര്‍ത്ഥിപ് എന്നിവരാണ് അപകടത്തില്‍ മരണപ്പെട്ടത്. ലോറി ഡ്രൈവറേയും ക്ലീനറേയും വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തിട്ടുള്ളത്. മണ്ണ് കയറ്റിവന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായ പരിക്കല്ല ഇവര്‍ക്കുള്ളതെന്നും അധികൃതര്‍ അറിയിച്ചു.
അതെസമയം ടിപ്പര്‍ ലോറികളുടെ അപകടപ്പാച്ചിലിന് നടപടികള്‍ എടുക്കുമെന്ന് മന്ത്രി പിസി വിഷ്ണുനാഥ് അറിയിച്ചു.





