കഴിഞ്ഞ ദിവസം രാത്രിയില്‍ തുടങ്ങിയന നിര്‍ത്താത്ത മഴയെ തുടര്‍ന്ന് ആറന്മുളയില്‍ പ്രളയ സാഹചര്യം. റോഡുകളിലെല്ലാം വെള്ളം കയറിയ സ്ഥിതിയാണുള്ളത്. ആറന്മുള ക്ഷേത്രത്തോട് അനുബന്ധിച്ച പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. മന്ത്രി പിസി വിഷ്ണുനാഥ് ആറന്മുളയില്‍ എത്തി സ്ഥിതിഗതികള്‍ അന്വേഷിച്ചു. ആറന്മുള എംഎല്‍എയായ അബിന്‍ വര്‍ക്കിയും സ്ഥലത്തെത്തിയിട്ടുണ്ട്. ജനങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാനായി കൊല്ലത്ത് നിന്ന് മത്സ്യത്തൊഴിലാളികളെ എത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്ന് മന്ത്രി വിഷ്ണുനാഥ് അറിയിച്ചു.
Tag: pc vishnunath
ബസ് കാത്തു നിന്നവര്‍ക്ക് നേരെ ടിപ്പര്‍ ലോറിയിടിച്ച് മൂന്ന് പേര്‍ മരിച്ചു
കൊല്ലം കൊട്ടാരക്കരയില്‍ ബസ് കാത്തുനിന്നവരുടെ ഇടയിലേക്ക് ടിപ്പര്‍ലോറി ഇടിച്ചു കയറി മൂന്ന് പേര്‍ മരിച്ചു. കൊട്ടാരക്കര നീലേശ്വരം മുക്കോലിമുക്കിലാണ് അപകടമുണ്ടായത്. ബസ് സ്റ്റോപ്പിന് സമീപം 12ഓളം പേര്‍ നിന്നിരുന്നു. ഇതില്‍ എട്ട് പേരാണ് അപകടത്തില്‍പ്പെട്ടത്. അഞ്ച് പേര്‍ ചികിത്സയിലാണ്. അപകടത്തില്‍ സാരമായി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനായി വാഹനം വെട്ടിച്ചപ്പോള്‍ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ടിപ്പര്‍ ലോറി അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സ്വകാര്യ കോളേജ് അധ്യാപകനായ ഹരിലാല്‍(54), അജയകുമാര്‍ Read More…
ഹാപ്പിലാൻഡ് അമ്യൂസ്മെൻ്റ് പാർക്ക് അപകടത്തിൽ കേസ് രജിസ്റ്റർ ചെയ്തു
വെഞ്ഞാറമൂടിന് സമീപമുള്ള ഹാപ്പിലാൻഡ് അമ്യൂസ്മെൻ്റ് പാർക്കിൽ ഉണ്ടായ അപകടവുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. റൈഡ് തകർന്നുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നും ഒരേ കുടുംബത്തിലെ നിരവധി പേർക്ക് അപകടത്തിൽ പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. അപകടസ്ഥലം സന്ദർശിച്ച വില്ലേജ് ഓഫീസർ ജില്ലാ കലക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്ന് അറിയിച്ചു. സംഭവത്തിന് പിന്നാലെ പാർക്കിലെ സുരക്ഷാ ക്രമീകരണങ്ങൾക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ Read More…




