Kerala News

ആറന്മുളയില്‍ മഴക്കെടുതി; റോഡുകള്‍ വെള്ളത്തിലായി


കഴിഞ്ഞ ദിവസം രാത്രിയില്‍ തുടങ്ങിയന നിര്‍ത്താത്ത മഴയെ തുടര്‍ന്ന് ആറന്മുളയില്‍ പ്രളയ സാഹചര്യം. റോഡുകളിലെല്ലാം വെള്ളം കയറിയ സ്ഥിതിയാണുള്ളത്. ആറന്മുള ക്ഷേത്രത്തോട് അനുബന്ധിച്ച പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. മന്ത്രി പിസി വിഷ്ണുനാഥ് ആറന്മുളയില്‍ എത്തി സ്ഥിതിഗതികള്‍ അന്വേഷിച്ചു. ആറന്മുള എംഎല്‍എയായ അബിന്‍ വര്‍ക്കിയും സ്ഥലത്തെത്തിയിട്ടുണ്ട്.

ജനങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാനായി കൊല്ലത്ത് നിന്ന് മത്സ്യത്തൊഴിലാളികളെ എത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്ന് മന്ത്രി വിഷ്ണുനാഥ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *