കാഠ്മണ്ഡു: കഴിഞ്ഞ മാസം നേപ്പാളിൽ വൻ നാശനഷ്ടങ്ങൾ ഉണ്ടാക്കിയ മിന്നൽപ്രളയത്തിൻ്റെ കാരണം അന്വേഷിക്കാൻ സർക്കാർ ഏഴംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. പ്രളയത്തിൽ 1,400-ലധികം പേർ മരിക്കുകയും 6,000-ത്തിലധികം പേരെ കാണാതാവുകയും ചെയ്തുവെന്ന് അധികൃതർ അറിയിച്ചു. പ്രളയത്തിന് കാരണമായ ഘടകങ്ങൾ കണ്ടെത്തുന്നതിനൊപ്പം കാലാവസ്ഥാ വ്യതിയാനം ദുരന്തത്തിൻ്റെ തീവ്രത വർധിപ്പിച്ചിട്ടുണ്ടോയെന്നും സമിതി പരിശോധിക്കും. ഓഗസ്റ്റ് 26ന് നേപ്പാൾ-ടിബറ്റ് അതിർത്തിക്ക് സമീപം രൂപപ്പെട്ട മിന്നൽപ്രളയം വടക്കൻ, മധ്യ നേപ്പാളിലെ നിരവധി പ്രദേശങ്ങളിൽ കനത്ത നാശം വിതച്ചു. ഹിമാലയൻ അതിർത്തി മേഖലയിൽ നിന്ന് Read More…
Tag: flood
പ്രളയബാധിത നേപ്പാളിന് വൈദ്യുതി നൽകാനൊരുങ്ങി ഇന്ത്യ
ന്യൂഡൽഹി: പ്രളയത്തിൽ ജലവൈദ്യുത പദ്ധതികൾക്ക് നാശനഷ്ടമുണ്ടായ നേപ്പാളിന് വൈദ്യുതി നൽകാൻ ഇന്ത്യ. സെപ്റ്റംബർ 13 മുതൽ ഡിസംബർ 31 വരെ പ്രതിദിനം 18 മണിക്കൂർ വൈദ്യുതി കയറ്റുമതി ചെയ്യാൻ കേന്ദ്ര വൈദ്യുതി മന്ത്രാലയം അനുമതി നൽകി. മുസഫർപുർ–ധൽക്കേബാർ 400 കെവി ഡബിൾ സർക്യൂട്ട് ലൈനിലൂടെ പരമാവധി 600 മെഗാവാട്ടും ടനക്പുർ–മഹേന്ദ്രനഗർ 132 കെവി സിംഗിൾ സർക്യൂട്ട് ലൈനിലൂടെ 54 മെഗാവാട്ടും വൈദ്യുതി നൽകും. പ്രളയത്തെത്തുടർന്ന് നേപ്പാളിലെ ആഭ്യന്തര വൈദ്യുതി ഉൽപ്പാദനശേഷി കുറഞ്ഞ സാഹചര്യത്തിലാണ് ഇന്ത്യയുടെ നടപടി. 2027 Read More…
നേപ്പാൾ പ്രളയം: മഹാരാഷ്ട്രയിൽ നിന്നുള്ള വിനോദസഞ്ചാരികൾ കുടുങ്ങി
മുംബൈ: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിനിടെ മഹാരാഷ്ട്രയിൽ നിന്നുള്ള നാല് വിനോദസഞ്ചാരികൾ കുടുങ്ങി. എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. മുംബൈയിൽ നിന്നും പൂനെയിൽ നിന്നുമുള്ള രണ്ട് പേർ വീതമാണ് നേപ്പാളിൽ കുടുങ്ങിയതെന്ന് അധികൃതർ വ്യക്തമാക്കി. സംസ്ഥാന ദുരന്തനിവാരണ വിഭാഗം ഇവരുമായി ആശയവിനിമയം നടത്തിയിരുന്നുവെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രളയത്തെ തുടർന്ന് നേപ്പാളിൽ കുടുങ്ങിയിരിക്കാനിടയുള്ള മഹാരാഷ്ട്ര സ്വദേശികളുടെ പട്ടിക തയ്യാറാക്കുന്നതിനുള്ള നടപടികളും അധികൃതർ ആരംഭിച്ചിട്ടുണ്ട്. നേപ്പാളിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനൊപ്പം പ്രളയബാധിത പ്രദേശങ്ങളിലുള്ള മറ്റ് മഹാരാഷ്ട്ര സ്വദേശികളുടെ സുരക്ഷ സംബന്ധിച്ച വിവരങ്ങളും ശേഖരിച്ചുവരികയാണെന്ന് Read More…
പ്രളയദുരിതത്തിൽ വലഞ്ഞ് ഒഡീഷ, ബാലസോറിൽ ജാഗ്രത
ഭുവനേശ്വർ: ഒഡിഷയിലെ ആറ് ജില്ലകളിൽ പ്രളയസ്ഥിതി രൂക്ഷമായി തുടരുന്നു. 11.80 ലക്ഷത്തിലധികം ആളുകളെ പ്രളയം ബാധിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സുബർണരേഖ നദിയിലെ ജലനിരപ്പ് ആശങ്കാജനകമായി ഉയരുന്ന സാഹചര്യത്തിൽ ബാലസോർ ജില്ലയിൽ അധികൃതർ ഉയർന്ന ജാഗ്രത പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയോടെ സംസ്ഥാനത്തെ മിക്ക നദികളിലെയും ജലനിരപ്പ് ഉയരുന്നത് കുറഞ്ഞിട്ടുണ്ടെന്ന് ഒഡിഷ റവന്യൂ-ദുരന്തനിവാരണ മന്ത്രി സുരേഷ് പൂജാരി പറഞ്ഞു. അതെസമയം സുബർണരേഖയിലെ ജലനിരപ്പ് ആശങ്കാജനകമായി ഉയരുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഭദ്രക്, ജാജ്പൂർ, മയൂർഭഞ്ജ് ജില്ലകളിലെ ഭരണകൂടങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. Read More…
ഒഡിഷയിൽ വീണ്ടും പ്രളയം; 41,000ത്തിലധികം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി
ഭുവനേശ്വർ: രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയെ തുടർന്ന് ഒഡിഷയിലെ ആറ് ജില്ലകളിൽ വീണ്ടും പ്രളയം. 41,000ത്തിലധികം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. ബാലസോർ, മയൂർഭഞ്ജ്, ഭദ്രക്, ജാജ്പൂർ, സുന്ദർഗഢ്, കിയോൻജാർ ജില്ലകളിലെ 52 ബ്ലോക്കുകളിലായി 429 ഗ്രാമങ്ങളെ പ്രളയം ബാധിച്ചുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പ്രളയത്തെ തുടർന്ന് ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളിൽ അടിയന്തരമായി എത്തിച്ചേരുന്നതിനും പാകം ചെയ്ത ഭക്ഷണം, സുരക്ഷിതമായ കുടിവെള്ളം, മരുന്നുകൾ, മറ്റ് അവശ്യസാധനങ്ങൾ എന്നിവ ലഭ്യമാക്കുന്നതിനുമാണ് ഭരണകൂടം മുൻഗണന നൽകുന്നത്. പ്രളയ Read More…
അസമിലെ പ്രളയസ്ഥിതി ഗുരുതരം; മരണം 100 ആയി, 1.4 ലക്ഷം പേർ ദുരിതത്തിൽ
ഗുവാഹത്തി: അസമിലെ പ്രളയസ്ഥിതി തിങ്കളാഴ്ചയും ഗുരുതരമായി തുടരുന്നു. രണ്ട് പേർ കൂടി മരിച്ചതോടെ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 100 ആയി. സംസ്ഥാനത്തെ ഏഴ് ജില്ലകളിലായി ഏകദേശം 1.4 ലക്ഷം പേരെയാണ് പ്രളയം ബാധിച്ചിരിക്കുന്നതെന്ന് എന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. നിരവധി നദികൾ അപകടസ്ഥിതിയിലാണ്. നദികൾ കരകവിഞ്ഞൊഴുകുന്നതിനാൽ കൂടുതൽ പ്രദേശങ്ങളിലേക്ക് പ്രളയം വ്യാപിക്കാനുള്ള സാധ്യതയുണ്ടെന്ന് അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെൻ്റ് അതോറിറ്റി (ASDMA) ഉദ്യോഗസ്ഥൻ അറിയിച്ചു. ഞായറാഴ്ച രാത്രി പുറത്തിറക്കിയ ASDMAയുടെ പ്രതിദിന പ്രളയബുള്ളറ്റിൻ പ്രകാരം കഴിഞ്ഞ 24 Read More…
കോട്ടയം പ്രളയബാധിതർക്ക് കൈത്താങ്ങായി ബിജെപി തൃശൂർ സിറ്റി ജില്ലാ കമ്മിറ്റി
കോട്ടയം ജില്ലയിലെ പ്രളയബാധിതർക്ക് സഹായഹസ്തവുമായി ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റി ശേഖരിച്ച അവശ്യവസ്തുക്കൾ നാളെ രാവിലെ 10 മണിക്ക് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസായ നമോ ഭവനിൽ നിന്ന് കോട്ടയത്തേക്ക് പുറപ്പെടും. സഹായവസ്തുക്കളുമായി പോകുന്ന വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. കെ. കെ. അനീഷ് കുമാർ നിർവഹിക്കും. എല്ലാ മാധ്യമപ്രവർത്തകരുടെയും സാന്നിധ്യം അഭ്യർത്ഥിച്ചിട്ടുണ്ട്. സ്ഥലം: നമോ ഭവൻ, ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റി ഓഫീസ്
വെള്ളപ്പൊക്ക ബാധിത മേഖലകളിൽ ജാഗ്രത; എലിപ്പനിക്കെതിരെ പോരാടാം
മണ്ണുമായും മലിനജലവുമായും ഇടപെടുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്.
ആറന്മുളയില്‍ മഴക്കെടുതി; റോഡുകള്‍ വെള്ളത്തിലായി
കഴിഞ്ഞ ദിവസം രാത്രിയില്‍ തുടങ്ങിയന നിര്‍ത്താത്ത മഴയെ തുടര്‍ന്ന് ആറന്മുളയില്‍ പ്രളയ സാഹചര്യം. റോഡുകളിലെല്ലാം വെള്ളം കയറിയ സ്ഥിതിയാണുള്ളത്. ആറന്മുള ക്ഷേത്രത്തോട് അനുബന്ധിച്ച പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. മന്ത്രി പിസി വിഷ്ണുനാഥ് ആറന്മുളയില്‍ എത്തി സ്ഥിതിഗതികള്‍ അന്വേഷിച്ചു. ആറന്മുള എംഎല്‍എയായ അബിന്‍ വര്‍ക്കിയും സ്ഥലത്തെത്തിയിട്ടുണ്ട്. ജനങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാനായി കൊല്ലത്ത് നിന്ന് മത്സ്യത്തൊഴിലാളികളെ എത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്ന് മന്ത്രി വിഷ്ണുനാഥ് അറിയിച്ചു.
വെള്ളത്തിൽ മുങ്ങി പാലാ ടൗൺ, മീനച്ചിലാറിൽ ജലനിരപ്പ് ഉയരുന്നു
അതിശക്തമായ മഴയെ തുടർന്ന് പാലാ നഗരം വെള്ളത്തിൽ മുങ്ങി. കടകളിലെല്ലാം വെള്ളം കയറിയതോടെ വലിയ ബുദ്ധിമുട്ടിലായിരിക്കുകയാണ് പ്രദേശവാസികൾ. മീനച്ചിലാറിൽ ജലനിരപ്പ് ഉയരന്നതും സാഹചര്യം വഷളാക്കുന്നുണ്ട്. മഴ മുന്നറിയിപ്പ് നേരത്തെ ലഭിക്കാത്തതിനാൽ സാധനങ്ങൾ ഒന്നും കടയിൽ നിന്നും മാറ്റാൻ സാധിച്ചില്ലെന്ന് കട ഉടമകൾ പറയുന്നു.









