അതിശക്തമായ മഴയെ തുടർന്ന് പാലാ നഗരം വെള്ളത്തിൽ മുങ്ങി. കടകളിലെല്ലാം വെള്ളം കയറിയതോടെ വലിയ ബുദ്ധിമുട്ടിലായിരിക്കുകയാണ് പ്രദേശവാസികൾ. മീനച്ചിലാറിൽ ജലനിരപ്പ് ഉയരന്നതും സാഹചര്യം വഷളാക്കുന്നുണ്ട്.
മഴ മുന്നറിയിപ്പ് നേരത്തെ ലഭിക്കാത്തതിനാൽ സാധനങ്ങൾ ഒന്നും കടയിൽ നിന്നും മാറ്റാൻ സാധിച്ചില്ലെന്ന് കട ഉടമകൾ പറയുന്നു.





