സംസ്ഥാനത്ത് അതിതീവ്രമഴയിൽ വ്യാപക നാശനഷ്ടം.കോട്ടയത്തും ഇടുക്കിയിലും ഉണ്ടായ ഉരുളപൊട്ടലിൽ രണ്ട്ഉ പേർ വീതം മരണപ്പെട്ടു. പത്തനംതിട്ടയിലും ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ട്. റാന്നിയില്‍ വെള്ളം ഉയർന്നത്സ ജനങ്ങളിൽ ആശങ്ക ഉണ്ടാക്കുന്നുണ്ട്. റാന്നി ടൗണ്‍ പൂര്‍ണമായും വെള്ളത്തിനടിയിലായ സ്ഥിതി വിശേഷമാണുള്ളത്.
കേരളത്തിൽ അതിതീവ്ര മഴ സാഹചര്യം നിലനിൽക്കുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. നദികളിൽ ജലനിരപ്പ് ഉയരുന്നതിനാൽ ജനങ്ങൾ നദിയിലേക്ക് ഇറങ്ങുന്ന സാഹചര്യം ഒഴിവാക്കണം. മണ്ണിടിയാൻ സാധ്യത ഉള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ എത്രയും പെട്ടന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ടതാണ്.





