
ഇടക്കാലത്ത് വേദജ്ഞാനവും ധർമ്മബോധവും മറന്ന ഹിന്ദുസമൂഹത്തിലെ പലരെയും മതം മാറ്റാനും പരിഹസിക്കാനും ചിലർ മുന്നോട്ടുവന്നു. എന്നാൽ ധർമ്മം പ്രതിസന്ധിയിലാകുമ്പോഴെല്ലാം അതിനെ സംരക്ഷിക്കാൻ ആചാര്യന്മാർ ജന്മമെടുക്കുന്നു.
ഹിന്ദുക്കൾക്ക് അറിവും ആത്മവിശ്വാസവും നൽകി സ്വന്തം ധർമ്മത്തിൽ അഭിമാനിക്കാൻ പ്രേരിപ്പിച്ച ജീവിച്ചിരിക്കുന്ന ആചാര്യന്മാരിൽ ഒരാളാണ് പൂജനീയ ചിദാനന്ദപുരി സ്വാമിജി.
സംവാദങ്ങൾ നടന്നു. സനാതനധർമ്മത്തേക്കാൾ ശ്രേഷ്ഠമാണ് തങ്ങളുടെ മതമെന്ന് വാദിച്ചെത്തിയവർക്ക് പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്നു മാത്രമല്ല, ഇത്തരം സംവാദങ്ങളിലൂടെ സനാതനധർമ്മത്തിന്റെ മൂല്യങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തുകയും ചെയ്തു.
മാഘമകവും കുംഭമേളയും ആഘോഷിക്കുന്നതിൽ മാത്രം ധർമ്മസംരക്ഷണം ഒതുങ്ങരുത്. എല്ലാവരെയും ചേർത്തുനിർത്തി ഐക്യത്തോടെ മുന്നോട്ടുപോകണം. എതിർപ്പുള്ളവരെയും അകറ്റിനിർത്താതെ അറിവും സ്നേഹവുംകൊണ്ട് ചേർത്തുപിടിക്കണം.
വേദം നമ്മെ പഠിപ്പിക്കുന്നു:
“സം ഗച്ഛധ്വം സം വദധ്വം സം വോ മനാംസി ജാനതാം”
— ഋഗ്വേദം 10.191.2
അർത്ഥം: ഒരുമിച്ച് മുന്നേറുക, ഒരുമിച്ച് സംസാരിക്കുക, നിങ്ങളുടെ മനസ്സുകൾ ഒരേ ലക്ഷ്യത്തോടെ. വേദമല്ലേ നമുക്ക് പ്രമാണം?




