തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ലൈന്‍ പദ്ധതിക്ക് പകരം തിരുവനന്തപുരം-കണ്ണൂര്‍ (430 കിമീ) സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയ്ക്ക് സര്‍ക്കാര്‍ സാധ്യതാ പഠനം ആരംഭിച്ചു. അതിനായുള്ള സാങ്കേതിക നിര്‍ദേശങ്ങള്‍ ഇ. ശ്രീധരന്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. പദ്ധതി ഭൂമിയേറ്റെടുക്കല്‍ കുറയ്ക്കുന്നതിനായി തുരങ്കങ്ങളിലൂടെയും തൂണുകളിലൂടെയും റൂട്ടുകള്‍ നിർമിക്കാനാണ് മുന്നോട്ടുവച്ചിരിക്കുന്നത്. 15 സ്റ്റേഷനുകളുള്ള ഈ പാതയിൽ പരമാവധി വേഗം 200 കിമീ/മണിക്കൂർ ആകും. ശരാശരി വേഗത 135 കിമീ/മണിക്കൂർ ആയാൽ തിരുവനന്തപുരം-കണ്ണൂർ ദൂരം 3.75 മണിക്കൂറിൽ പിന്നിടാനാകുമെന്നാണ് കണക്കുകൂട്ടൽ. പദ്ധതിക്ക് ഏകദേശം 1 ലക്ഷം കോടി രൂപ Read More…
Tag: E sreedharan
പാലക്കാടിൻ്റെ വികസനത്തിന് തയ്യാറാക്കിയ മാസ്റ്റർ പ്ളാൻ നടപ്പിലാക്കും; ഇ ശ്രീധരൻ
പാലക്കാട്:പാലക്കാടിന്റെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികളാണ് താന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് മുന്നില്‍ വച്ചെതെന്നും എന്നാല്‍ എതിരാളികള്‍ അതിനെ തകര്‍ക്കാന്‍ ഒന്നിക്കുകയായിരുന്നുവെന്നും മെട്രോമാന്‍ ഇ. ശ്രീധരന്‍ പറഞ്ഞു. പാലക്കാട് എൻ ഡി. എ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ വലിയ മാർജിനിൽ വിജയിക്കും. കൃഷ്ണകുമാർ വിജയിച്ചാൽ പാലക്കാടിനായി താൻ തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ നടപ്പിലാക്കും. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും, നഗരത്തിലെ ഗതാഗത കുരുക്കിനും പരിഹാരം കണ്ടെത്തണം. ഇതിനെല്ലാമായി വിശദമായ രൂപരേഖ തയ്യാറാക്കി നൽകിയിട്ടുണ്ടെന്നും ഇ ശ്രീധരൻ വ്യക്തമാക്കി. കേന്ദ്രത്തിൽ എൻ Read More…



