ആകെ വോട്ടർമാർ : 2,78,10,942 പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 2,78,10,942 വോട്ടർമാരാണ് സംസ്ഥാനത്ത് ആകെയുള്ളത്. അന്തിമ വോട്ടർപട്ടിക പ്രകാരമുള്ള ആകെ വോട്ടർമാരിൽ 1,43,69,092 പേർ സ്ത്രീകളാണ്. ആകെ പുരുഷ വോട്ടർമാർ – 1,34,41490. ആകെ ഭിന്നലിംഗ വോട്ടർമാർ – 360. കൂടുതൽ വോട്ടർമാരുള്ള ജില്ല – മലപ്പുറം (34,01,577), കുറവ് വോട്ടർമാരുള്ള ജില്ല – വയനാട് (6,42,200). കൂടുതൽ സ്ത്രീ വോട്ടർമാരുള്ള ജില്ല – മലപ്പുറം (17,00,907). കൂടുതൽ ഭിന്നലിംഗ വോട്ടർമാരുള്ള ജില്ല – തിരുവനന്തപുരം (93). ആകെ പ്രവാസി വോട്ടർമാർ – 90,124. പ്രവാസി വോട്ടർമാർ Read More…
സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ഒരു ഇടവേളയ്ക്ക് ശേഷം സ്വർണവില വീണ്ടും 59,000 കടന്നു. ഇന്ന് 400 രൂപ വർധിച്ചതോടെയാണ് ഒരു പവൻ സ്വർണത്തിന്റെ വില 59000 കടന്ന് കുതിച്ചത്. 59,120 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് വർധിച്ചത്. 7390 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
ന്യൂഡല്‍ഹി: ഇന്ത്യ 77-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. രാജ്യത്തിന്റെ സൈനിക ശക്തിയും സാംസ്കാരിക വൈവിധ്യവും വിളിച്ചോതുന്ന റിപ്പബ്ലിക് ദിന പരേഡ് ഇന്ന് ഡല്‍ഹിയിലെ കര്‍ത്തവ്യപഥില്‍ നടക്കും. രാവിലെ 9.30 ഓടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി രാജ്നാഥ് സിങും ദേശീയ യുദ്ധസ്മാരകത്തിലെത്തി പുഷ്പചക്രം അര്‍പ്പിക്കുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യന്‍ കമ്മിഷന് പ്രസിഡന്റ്് ഉര്‍സുല ഫൊണ്ടെലെയ്ന്‍ എന്നിവരാണ് റിപ്പബ്ലിക് ദിന ചടങ്ങിലെ വിശിഷ്ടാതിഥികള്‍. റിപ്പബ്ലിക് ദിനാഘോഷ പരേഡില്‍ കേരളമുള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളുടെ കലാപ്രകടനങ്ങളുണ്ടാകും. Read More…