കാസർഗോഡ്: മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അജ്ഞാത അവതാരങ്ങൾ സ്പോൺസർ ചെയ്യുകയാണെന്നു ബിജെപി ദേശീയ സെക്രട്ടറി കെ സുരേന്ദ്രൻ. ആരാണ് ഇത്രയും സ്നേഹമുള്ള സുഹൃത്തുക്കളെന്നു മുഖ്യമന്ത്രി വ്യക്തമാക്കണം. യുഡിഎഫ് 10 കൊല്ലം അധികാരമില്ലാതെയിരുന്നതിൻ്റെ ക്ഷീണം തീർക്കാനാണു ഈ ആക്രാന്തമെന്നും കാസർഗോഡ് മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ 10 കൊല്ലം കൊണ്ടു ചെയ്തത് 3 മാസം കൊണ്ടു മറികടക്കാനാണ് വിഡി സതീശനും സംഘവും ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ തിരുവനന്തപുരം- കരിപ്പൂർ ചാർട്ടഡ് ഫ്ലൈറ്റ് ആരാണ് സ്പോൺസർ ചെയ്തതെന്ന് ജനങ്ങൾക്ക് അറിയണം. Read More…
Tag: pinarayi vijayan
ഇഡി റിപ്പോർട്ടിലെ വിവരങ്ങളിൽ സമഗ്ര അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ കാലതാമസം വരുത്തരുത് : ജേക്കബ് തോമസ്
തൃശൂർ: മുൻ മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റിപ്പോർട്ടിൽ പരാമർശിക്കുന്ന സാമ്പത്തിക ഇടപാടുകളും ആരോപണങ്ങളും സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ബിജെപി നാഷണൽ കൗൺസിൽ അംഗവും മുൻ വിജിലൻസ് മേധാവിയുമായ ജേക്കബ് തോമസ് ഐപിഎസ് (റിട്ടയേഡ്) ആവശ്യപ്പെട്ടു. ഇഡി ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരങ്ങൾ ഗൗരവമുള്ളതാണെങ്കിൽ, അവ സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ നിയമാനുസൃതമായ തുടർനടപടികൾ വൈകിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. തൃശൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ജേക്കബ് തോമസ്. ഇഡി Read More…
വി.എസ്. അച്യുതാനന്ദൻ്റെ ഒന്നാം ചരമവാർഷികം; പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു. കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തെ നിർവചിച്ച നേതാവായിരുന്നു വി.എസ്. അച്യുതാനന്ദനെന്നും അദ്ദേഹത്തിൻ്റെ പ്രവർത്തികൾ തലമുറകളെ ഇന്നും പ്രചോദിപ്പിക്കുന്നതാണെന്നും പിണറായി വിജയൻ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പിണറായി വിജയൻ അനുസ്മരണം പങ്കുവെച്ചത്. വി.എസ്. അച്യുതാനന്ദൻ ഒരു വ്യക്തി മാത്രമല്ല, കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിലെ ഒരു കാലഘട്ടത്തിൻ്റെ പ്രതീകമാണെന്നും അദ്ദേഹത്തിൻ്റെ ഓർമ്മകൾ കേരളത്തിൻ്റെ സാമൂഹിക മനസ്സാക്ഷിയെ ഉണർത്തുന്ന ശക്തിയായി ഇന്നും Read More…
വയനാട് മണ്ണിടിച്ചില്‍ അനാസ്ഥ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം; പിണറായി വിജയന്‍
വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ മണ്ണിടിഞ്ഞുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. രക്ഷാപ്രവര്‍ത്തനം തുടരാനും അടിയന്തര വൈദ്യസഹായം നല്‍കാനുമുള്ള സമയമാണിതനെന്നും അദ്ദേഹം അറിയിച്ചു. മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്ന മുഴുവന്‍ ആളുകളേയും പുറത്തെടുക്കാന്‍ അടിയന്തര നടപടികള്‍ ആവശ്യമാണെന്നും സര്‍ക്കാരിന്റേയും ദുരന്തനിവാരണ വകുപ്പിന്റേയും പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുവെന്നും അദ്ദേഹം അറിയിച്ചു.ദുരന്തത്തില്‍ ജീവഹാനി സംഭവിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ആശ്രിതര്‍ക്ക് ധനസഹായം ലഭ്യമാക്കണമെന്നും പരിക്കേറ്റവര്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി വിദഗ്ധ ചികിത്സയും ധനസഹായവും നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബന്ധപ്പെട്ട Read More…
‘വീട്ടില്‍ പോയി ചോദിക്ക്’ പരാമര്‍ശം തെരഞ്ഞെടുപ്പില്‍ വിനയായി; പിണറായി വിജയനെതിരെ വിമര്‍ശനം
മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് പത്തനംതിട്ട ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനം. പിണറായി വിജയന്റെ വീട്ടില്‍ പോയി ചോദിക്ക് എന്ന പരാമര്‍ശം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി എന്നും ഇത് ശരിയായ ശൈലിയല്ലെന്നും തിരുവല്ലയില്‍ നിന്നുള്ള പ്രതിനിധി ജില്ലാ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിലാണ് പിണറായി വിജയനെതിരെ വിമര്‍ശനം ഉണ്ടായത്. പിണറായി വിജയനെ വിമര്‍ശിച്ചതിനാല്‍ ഡിവൈഎഫ്‌ഐയില്‍നിന്ന് തന്നോട് കടക്ക് പുറത്ത് എന്ന് പറയരുതെന്നും പ്രതിനിധി അറിയിച്ചു. കഴിഞ്ഞ ദിവസം സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ Read More…
നിപ പ്രതിരോധം കാര്യക്ഷമമല്ല: വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്
ആരോഗ്യ വകുപ്പിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രംഗത്ത്. നിപ ഗൗരവമായി കാണേണ്ട വിഷയമാണ്. അതിനെ അത്തരത്തില്‍ കൈകാര്യം ചെയ്യുന്നില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ല എന്നും അത്യന്തം ശോചനീയമായ അവസ്ഥയാണ് നിലവിലുള്ളതെന്നും പിണറായി വിജയന്‍ ആരോപിച്ചു.‘ആരോഗ്യമന്ത്രി ഇതുവരെ സ്ഥലത്തെത്തിയിട്ടില്ല. ആരോഗ്യമേഖല സജ്ജമാക്കണം. ശക്തമായ ഇടപെടല്‍ വേണം. മന്ത്രിമാര്‍ മെഡിക്കല്‍ ബിരുദദാരികള്‍ അല്ല, അത്യന്തം ശോചനീയമായ അവസ്ഥയാണുള്ളത്. മുമ്പ് എങ്ങനെ കൈകാര്യം ചെയ്തുവെന്നും പരിശോധിക്കണം.’ പിണറായി വിജയന്‍ പറഞ്ഞു.
ഹൈക്കോടതി നിലപാട് പിണറായി വിജയൻ്റെ കരണത്തേറ്റ അടി: വി. മുരളീധരൻ
മാസപ്പടിക്കേസില്‍ ഇഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവ് സിപിഎമ്മിന്‍റെയും പിണറായി വിജയന്‍റെയും കരണത്തേറ്റ അടിയെന്ന് വി.മുരളീധരന്‍ എംഎല്‍.എ. അന്വേഷണം വീണയ്ക്കെതിരെയാണെന്നും പിണറായിക്കെതിരെ അല്ലെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി. ക്രിമിനല്‍ക്കുറ്റം ചെയ്ത മകളെ സംരക്ഷിക്കാന്‍ പിണറായി വിജയന്‍ സിപിഎം പ്രവര്‍ത്തകരെ ഉപയോഗിച്ച് അക്രമം അഴിച്ചുവിടുകയായിരുന്നു. എന്ത് സേവനത്തിനാണ് കരിമണല്‍ കമ്പനി മാസം തോറും പണം നല്‍കിയതെന്ന് പറയാൻ വീണയ്ക്കോ സിപിഎമ്മിനോ സാധിച്ചിട്ടില്ല. മൂന്ന് ഹൈക്കോടതികളിൽ കേസ് തടസപ്പെടുത്താൻ ശ്രമം നടത്തി. കൈക്കൂലി കൊടുക്കുന്ന സിഎംആര്‍എല്‍ കമ്പനിയിലെ കെഎസ്ഐഡിസിയുടെ ഓഹരികള്‍ പിന്‍വലിക്കണം. Read More…
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 12 പേരെ അറസ്റ്റ് ചെയ്തു
മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാടകവീട്ടിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയ്ക്ക് പിന്നാലെ ഇഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ ആക്രമിച്ച സംഭവത്തിൽ ഇതുവരെ 12 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കൂടുതൽ അറസ്റ്റ് ഉണ്ടാകാനിടയുണ്ടെന്നും, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) നേതാവ് ഐ പി ബിനു ഉൾപ്പെടെ ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവി രവാഡ എ ചന്ദ്രശേഖർ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ആക്രമണത്തിൽ Read More…
മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ വസതിയിൽ ഇഡി റെയ്ഡ്
എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ വസതിയുൾപ്പെടെ സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ പരിശോധന നടത്തി. സിഎംആർഎൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പിണറായി വിജയൻ്റെ മകൾ ടി വീണക്കെതിരായ അന്വേഷണത്തിൻ്റെ ഭാഗമായാണ് നടപടി. പ്രിവൻഷൻ ഓഫ് മണി ലോണ്ടറിംഗ് ആക്ട് (PMLA) പ്രകാരമാണ് പരിശോധന നടന്നത്. തിരുവനന്തപുരത്തെ പിണറായി വിജയൻ്റെ വാടകവീടും കണ്ണൂരിലെ ഒരു കേന്ദ്രവും കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (CMRL) കമ്പനിയിലെ പ്രധാന വ്യക്തികളുമായി ബന്ധപ്പെട്ട വീടുകളും ഉൾപ്പെടെ സംസ്ഥാനത്തെ 10 Read More…
ഗണ്‍മാന്‍മാരുടെ രക്ഷാപ്രവര്‍ത്തനം: അഞ്ച് പൊലീസുകാരെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യും
നവകേരോള യാത്രക്കിടെ കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ മര്‍ദ്ദിച്ച കേസില്‍ ഉടന്‍ നടപടിയെടുക്കും. ഗണ്‍മാന്‍ ഉള്‍പ്പെടെ അഞ്ച് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യാനാണ് ഉത്തരവ്. ഗണ്‍മാന്‍ അനില്‍കുമാര്‍, സുരക്ഷാ ജീവനക്കാരന്‍ എസ് സന്ദീപ്, മുഖ്യമന്ത്രിയുടെ വാഹനത്തിന് അകമ്പടി പോയ പോലീസുകാരായ അരുണ്‍, വിപിന്‍, ഷൈജു എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്യുന്നത്. വധശ്രമം ഉള്‍പ്പെടുന്ന കുറ്റങ്ങളും ഇവര്‍ക്കെതിരെ ചുമത്തുമെന്നാണ് ലഭിക്കുന്ന വിവരം. എഡിജിപി എം ആര്‍ അജിത് കുമാറിനോട് ഈ വിഷയത്തില്‍ വിശദീകരണം Read More…







