Kerala News Politics

ഹൈക്കോടതി നിലപാട് പിണറായി വിജയൻ്റെ കരണത്തേറ്റ അടി: വി. മുരളീധരൻ

മാസപ്പടിക്കേസില്‍ ഇഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവ് സിപിഎമ്മിന്‍റെയും പിണറായി വിജയന്‍റെയും കരണത്തേറ്റ അടിയെന്ന് വി.മുരളീധരന്‍ എംഎല്‍.എ. അന്വേഷണം വീണയ്ക്കെതിരെയാണെന്നും പിണറായിക്കെതിരെ അല്ലെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി. ക്രിമിനല്‍ക്കുറ്റം ചെയ്ത മകളെ സംരക്ഷിക്കാന്‍ പിണറായി വിജയന്‍ സിപിഎം പ്രവര്‍ത്തകരെ ഉപയോഗിച്ച് അക്രമം അഴിച്ചുവിടുകയായിരുന്നു.

എന്ത് സേവനത്തിനാണ് കരിമണല്‍ കമ്പനി മാസം തോറും പണം നല്‍കിയതെന്ന് പറയാൻ വീണയ്ക്കോ സിപിഎമ്മിനോ സാധിച്ചിട്ടില്ല. മൂന്ന് ഹൈക്കോടതികളിൽ കേസ് തടസപ്പെടുത്താൻ ശ്രമം നടത്തി.

കൈക്കൂലി കൊടുക്കുന്ന സിഎംആര്‍എല്‍ കമ്പനിയിലെ കെഎസ്ഐഡിസിയുടെ ഓഹരികള്‍ പിന്‍വലിക്കണം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം.

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അറസ്റ്റിലായത് സിപിഎമ്മിൻ്റെ സ്ഥിരം ക്രിമിനലുകൾ മാത്രമാണ്. നേതാക്കൾക്കെതിരെ കേസെടുക്കാന്‍ പൊലീസിന് ധൈര്യമില്ലെന്നും വി മുരളീധരൻ ആരോപിച്ചു.

അംബേദ്കർ മെമ്മോറിയൽ സ്കൂളിലെ പ്രവേശനോത്സവത്തിലെ മിഠായി വിവാദത്തിൽ തെറ്റിദ്ധാരണ പരത്തിയവരാണ് മാപ്പ് പറയേണ്ടതെന്നും എംഎൽഎ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *