വയനാട് മുണ്ടക്കെയിലെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി പിണറായി സർക്കാർ എന്ത് ചെയ്തെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. ദുരന്തത്തിൽ കിടപ്പാടം നഷ്ടമായ എത്രപേര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വീട് വച്ച് നല്‍കിയെന്ന് അദ്ദേഹം ചോദിച്ചു. രക്ഷാപ്രവര്‍ത്തനം മുതല്‍ എല്ലാ സഹായങ്ങളും കേന്ദ്രസര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. ഇപ്പോഴും കടുവ വന്നാലും ഉരുള്‍പൊട്ടല്‍ വന്നാലും മോദിയെ പഴി പറയാനല്ലാതെ ഇൻഡി സഖ്യം ജനങ്ങൾക്ക് വേണ്ടി എന്താണ് ചെയ്യുന്നതെന്നും വി.മുരളീധരൻ ചോദിച്ചു. പുൽപ്പള്ളിയിൽ ബിജെപിയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് Read More…
Tag: v muraleedharan
നവീൻ ബാബുവിന്റെ കുടുംബത്തെ സിപിഎം വഞ്ചിച്ചു – വി.മുരളീധരൻ
നവീൻ ബാബു കേസിൽ സിപിഎം നിയമവാഴ്ചയെ അട്ടിമറിച്ചെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ.ജയിൽ മോചിതയായ ദിവ്യയെ സ്വീകരിക്കാൻ നേതാക്കളെത്തുന്നത് അവരെ വിശുദ്ധയാക്കുന്നതിന് വേണ്ടിയാണ്. ആന്തൂർ , തിരുവനന്തപുരം നഗരസഭാധ്യക്ഷകളുടെ കാര്യത്തിൽ കേരളം ഇത് കണ്ടതാണെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി. എഡിഎമ്മിന്‍റെ മരണത്തിൽ ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ ഇപ്പോഴുമുണ്ട്. കേസിലെ ഗൂഢാലോചനയിൽ അന്വേഷണം നടക്കുന്നില്ല. പമ്പിന് അപേക്ഷ നൽകിയ പ്രശാന്തന് പിന്നിലാര് ? പി.പി.ദിവ്യയ്ക്ക് നാടകം കളിക്കാൻ ഒത്താശ ചെയ്തവർ ആര്? കളക്ടറുടെ പങ്ക് എന്ത് എന്നതടക്കം അനവധി ചോദ്യങ്ങൾക്ക് Read More…
പി.പി ദിവ്യക്ക് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷൻ – പ്രതിഭാഗം ഒത്തുകളി മൂലം : വി.മുരളീധരൻ
എഡിഎം നവീൻബാബുവിന്‍റെ മരണത്തിൽ പ്രതിചേർക്കപ്പെട്ട സിപിഎം നേതാവ് പി.പി ദിവ്യയ്ക്ക് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷൻ – പ്രതിഭാഗം ഒത്തുകളി മൂലമെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. സിപിഎം നിയമവ്യവസ്ഥയെ അട്ടിമറിക്കുകയാണ്. അതിന് അനുസരിച്ച് കേസ് പൊലീസ് ദുർബലമാക്കുകയാണെന്നും ബിജെപി നേതാവ് കൽപ്പറ്റയിൽ മാധ്യമങ്ങളോട് പറഞ്ഞു. എഡിഎമ്മിന്റെ മരണത്തിൽ ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളുണ്ട്. എന്നിട്ടും പി.പി.ദിവ്യയെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടില്ല. കേരളത്തിലെ നീതിബോധമുള്ള സകല മനുഷ്യരും ദിവ്യ വെളിയിൽ വരരുതെന്ന് ആഗ്രഹിച്ചവരാണ്. ഇനി കാണാൻ പോകുന്നത് കണ്ണൂരിൽ Read More…
കെ.രാധാകൃഷ്ണനെ പിണറായി ചേലക്കരയിൽ നിന്ന് നാടുകടത്തി : വി.മുരളീധരൻ
തനിക്ക് പകരക്കാരനാവുന്നത് തന്‍റെ മരുമകനാവണം എന്ന് പിണറായി വിജയന് നിര്‍ബന്ധമുണ്ടെന്ന് മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ. മുഹമ്മദ് റിയാസിന് പാര്‍ട്ടിയിലും സര്‍ക്കാരിലും മറ്റൊരു വെല്ലുവിളി ഉണ്ടാവരുത്. അതുകൊണ്ടാണ് മുതിർന്ന നേതാവായ രാധാകൃഷ്ണനെ പിണറായി ഡൽഹിക്ക് നാടുകടത്തിയതെന്നും വി.മുരളീധരൻ പറഞ്ഞു. ചേലക്കരയിൽ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എട്ടുവർഷമായി അഴിമതി മൂടിയ ഭരണമാണ് കേരളം കാണുന്നത്. ഭാര്യമാർക്ക് ജോലി കൊടുക്കാൻ മന്ത്രിമാർ വരെ ക്രമക്കേട് കാണിക്കുന്നു. അഴിമതിയുടെയും അധികാരഗര്‍വിന്‍റെയും സമീപനമാണ് സർക്കാർ സ്വീകരിച്ചുവരുന്നത്. സിപിഎം അധോലോകം പോലെ തോന്നുന്നത് ചെയ്ത്, കുറ്റവാളികളേയും Read More…
AKG സെൻ്ററിൽ നിന്ന് എഴുതുന്ന തിരക്കഥയിൽ ED അന്വേഷണം നടത്തില്ല; പാർട്ടിക്ക് ഒരു അന്വേഷണത്തിലും ആശങ്കയുമില്ല ആക്ഷേപവുമില്ല : വി. മുരളീധരൻ
കൊടകര കള്ളപ്പണ കേസിൽ ഒരു അന്വേഷണത്തെയും ബിജെപി ഭയക്കുന്നില്ലെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. പാർട്ടിയിൽ നിന്ന് പുറത്താക്കിയ ഒരാളുടെ കള്ളക്കഥ ജനം വിശ്വസിക്കില്ല. AKG സെൻ്ററിൽ നിന്ന് എഴുതുന്ന തിരക്കഥ അനുസരിച്ച് ED കേസ് അന്വേഷണത്തിന് എത്തില്ല. പിണറായി വിജയൻ്റെ പോലീസ് അന്വേഷിച്ച് കണ്ട് പിടിക്കട്ടെ എന്നും ഒരു ആശങ്കയും ആക്ഷേപവും ഭാരതീയ ജനതാ പാർട്ടിക്ക് ഇല്ലെന്നും അദ്ദേഹം ചേലക്കരയിൽ പ്രതികരിച്ചു. അജിത് പവാറിൻ്റെ 100 കോടി കഥക്ക് ശേഷം പുതിയ കഥ മെനയുകയാണ് സിപിഎം. സിനിമ Read More…
പൂരം കലങ്ങിയതിൽ ദേവസ്വം ഭാരവാഹികൾക്കെതിരെ കേസ് എടുക്കാനാണ് നീക്കമെങ്കിൽ വിശ്വാസികൾ തെരുവിലിറങ്ങും : വി.മുരളീധരൻ
തൃശൂർ പൂരം വേണ്ടത്ര കലങ്ങിയില്ലെന്ന അഭിപ്രായമാണ് പിണറായി വിജയനുള്ളതെന്ന് വി.മുരളീധരൻ. എഫ്.ഐ.ആർ ഇട്ട് ദേവസ്വം ഭാരവാഹികൾക്കെതിരെ കേസെടുക്കാനാണ് നീക്കമെങ്കിൽ വിശ്വാസികൾ വീണ്ടും തെരുവിലിറങ്ങുന്ന സാഹചര്യമുണ്ടാകുമെന്നും വി.മുരളീധരൻ പ്രതികരിച്ചു. ഹൈന്ദവ വിശ്വാസത്തോട് ശബരിമല ആചാരലംഘനം മുതൽ സിപിഎം സ്വീകരിക്കുന്ന സമീപനമിതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലക്കാട് എൻഡിഎ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് ബിജെപിയുടെ മത്സരം കോൺഗ്രസിന്‍റെ രണ്ട് സ്ഥാനാർത്ഥികളോടെന്ന് മുരളീധരൻ പരിഹസിച്ചു. കോൺഗ്രസ് ഔദ്യോഗികമായി നിർത്തിയ സ്ഥാനാർത്ഥിയും സിപിഎമ്മിന് കടം കൊടുത്ത സ്ഥാനാർത്ഥിയുമാണ് ബിജെപിക്ക് എതിരെ മത്സരിക്കുന്നത്. Read More…
പി.പി ദിവ്യയെ സിപിഎം പാര്‍ട്ടിഗ്രാമത്തില്‍ ഒളിപ്പിക്കുന്നു : വി.മുരളീധരൻ
നവീന്‍ ബാബു കേസിലെ പ്രതി പി.പി.ദിവ്യ ഏത് പാർട്ടി ഗ്രാമത്തിലാണ് ഒളിച്ചിരിക്കുന്നതെന്ന് സിപിഎമ്മിന് അറിയാമെന്ന് മുന്‍കേന്ദ്രമന്ത്രി വി.മുരളീധരന്‍. കേരള പൊലീസ് നിസഹായരായി നിൽക്കുകയാണ്. ആത്മഹത്യ പ്രേരണക്കുറ്റത്തിലെ പ്രതിയായ നേതാവിനെ ഒന്ന് ചോദ്യം ചെയ്യാൻ പോലും സാധിക്കാത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്. ഇതിനുള്ള ജനങ്ങളുടെ മറുപടിയാവും ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് മുരളീധരന്‍ പറഞ്ഞു. വള്ളത്തോൾ നഗറിൽ കെ.ബാലകൃഷ്ണന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്‍ എം.എല്‍.എ കെ.രാധാകൃഷ്ണനെ ഡൽഹിയിലേക്ക് പറഞ്ഞുവിട്ടത് മുഖ്യമന്ത്രിക്ക് പേടിയുള്ളതുകൊണ്ടെന്നും വി.മുരളീധരൻ വിമർശിച്ചു. പിൻമുറക്കാരനായി മരുമകൻ Read More…
എഡിജിപി – ആർഎസ്എസ് വിവാദം പിണറായിയെ രക്ഷിക്കാനുള്ള സതീശന്‍റെ അജൻഡ; വി.മുരളീധരൻബിജെപിയെ ഹൈന്ദവസ്നേഹം പഠിപ്പിക്കേണ്ട
പൂരം കലക്കിയതിനാലാണ് സുരേഷ് ഗോപി വിജയിച്ചതെന്ന് പറയുന്ന വി.ഡി സതീശന്‍, തൃശൂരിലെ വോട്ടര്‍മാരെ അവഹേളിക്കുകയാണെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. പി.വി അന്‍വര്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധതിരിച്ച് പിണറായി വിജയനെയും എഡിജിപിയെയും രക്ഷിക്കാനുള്ള പ്രതിപക്ഷ നേതാവിന്‍റെ അജന്‍ഡയാണ് ആര്‍എസ്എസ് വിവാദത്തിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു.അന്‍വര്‍ ഉന്നയിച്ച ഫോണ്‍ ചോര്‍ത്തല്‍, കസ്റ്റഡി കൊലപാതകം, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കൊലപാതകം തുടങ്ങി ഗുരുതരമായ വിഷയങ്ങളെക്കുറിച്ച് പ്രതിപക്ഷത്തിന് മിണ്ടാട്ടമില്ല. മാസപ്പടിക്കേസിലേതു പോലെ പിണറായി വിജയനെ സംരക്ഷിക്കാനാണ് സതീശന്‍റെ ശ്രമമെന്നും മുരളീധരന്‍ തൃശൂരില്‍ Read More…





