Agriculture India News

ഇന്ത്യയ്ക്ക് നൂറാം റാംസർ സൈറ്റ്; ഉത്തർപ്രദേശിലെ സുർഹാ താലിന് അന്താരാഷ്ട്ര അംഗീകാരം

ഇന്ത്യയുടെ 100-ാമത് റാംസർ സൈറ്റായി ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ സ്ഥിതിചെയ്യുന്ന ജയ് പ്രകാശ് നാരായണൻ പക്ഷി സങ്കേതത്തിനെ (സുർഹാ താൽ) പ്രഖ്യാപിച്ചു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണ് ഈ അംഗീകാരം ലഭിച്ചത്. ഇതോടെ ഇന്ത്യയിലെ അന്താരാഷ്ട്ര പ്രാധാന്യമുള്ള തണ്ണീർത്തടങ്ങളുടെ എണ്ണം 100 ആയി.

സുർഹാ താൽ സമ്പന്നമായ പക്ഷിജൈവവൈവിധ്യത്തിനും ദേശാടന-തദ്ദേശീയ പക്ഷികളുടെ ആവാസകേന്ദ്രമെന്ന നിലയ്ക്കും പ്രശസ്തമാണ്. ഈ തണ്ണീർത്തടത്തിന് റാംസർ പദവി ലഭിച്ചത് ജലാശയ സംരക്ഷണരംഗത്തെ ഇന്ത്യയുടെ സുപ്രധാന നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി ഈ നേട്ടത്തെ സ്വാഗതം ചെയ്തു. പ്രകൃതിയും തണ്ണീർത്തടങ്ങളും സംരക്ഷിക്കുന്നതിലുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ തെളിവാണ് ഈ അംഗീകാരമെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്രസാങ്കേതികവിദ്യ, നവീകരണം, പൊതുജന പങ്കാളിത്തം, ബോധവൽക്കരണ പ്രവർത്തനങ്ങൾ എന്നിവയുടെ പിന്തുണയോടെ രാജ്യത്ത് തണ്ണീർത്തട സംരക്ഷണവും പുനരുജ്ജീവന പ്രവർത്തനങ്ങളും ശക്തിപ്പെടുത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജൈവവൈവിധ്യ സംരക്ഷണം, പരിസ്ഥിതി സന്തുലിതാവസ്ഥ ഉറപ്പാക്കൽ, വരുംതലമുറകൾക്കായി കൂടുതൽ ഹരിതഭാവി സൃഷ്ടിക്കൽ എന്നിവയ്ക്ക് ഇത്തരം സംരംഭങ്ങൾ സഹായകരമാകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *