ക്രിസ്മസ് അവധിക്കാലത്ത് നാട്ടിലേക്ക് വരാൻ ഒരുങ്ങുന്ന മലയാളികൾക്ക് വിമാന നിരക്കുകളുടെ വർധന തിരിച്ചടിയായി. ജനുവരി 6 വരെ ഡൽഹി-കൊച്ചി റൂട്ടിൽ വിമാന നിരക്ക് ₹22,000 മുതൽ ₹29,000 വരെയാണ്. ചെന്നൈ, ബെംഗളൂരു വഴി യാത്ര ചെയ്യുന്നതിന് കുറഞ്ഞത് ₹16,000 ആവശ്യമാണ്.
ഡൽഹിയിലേക്ക് ജനുവരിയിൽ മടങ്ങുന്നതിന് ₹20,000 മുതൽ നിരക്കുണ്ട്. കേരളത്തിലേക്കുള്ള ട്രെയിനുകളിലും ടിക്കറ്റില്ലാതായതോടെ നാട്ടിലേക്ക് വരാനിരിക്കുന്ന മലയാളികൾക്ക് യാത്ര ബുദ്ധിമുട്ടിലാകും.





