ന്യൂഡൽഹി: വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണമായ എസ്‌ഐആറുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന റിപ്പോർട്ടുകൾക്കിടെ കേന്ദ്രസർക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ വിമർശനം ശക്തമാക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
ഭരണഘടനയുടെ ശത്രുക്കൾ തുറന്നുകാട്ടപ്പെട്ടെന്നും നീതി നടപ്പാക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വിഷയത്തിൽ കൂടുതൽ വിശദീകരണവുമായി വൈകിട്ട് നാലിന് വാർത്താസമ്മേളനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
‘വോട്ട് ചോരി’ എന്ന ഹാഷ്‌ടാഗോടെയാണ് രാഹുൽ ഗാന്ധി എക്‌സിൽ പ്രതികരിച്ചത്. എസ്‌ഐആർ നടപടിയെക്കുറിച്ച് പ്രതിപക്ഷ പാർട്ടികൾ നേരത്തെ തന്നെ ആശങ്കകൾ ഉന്നയിച്ചിരുന്നു.





