തിരുവനന്തപുരം: ക്രിസ്മസ് – പുതുവത്സര അവധി ദിനങ്ങളോടനുബന്ധിച്ച് ബംഗളൂരു, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും പ്രത്യേക അധിക സർവീസുകളുമായി കെഎസ്ആര്‍ടിസി. ഈ മാസം 19 മുതല്‍ ജനുവരി അഞ്ചുവരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നുമാണ് സർവീസ് നടത്തുക. നിലവിലെ സർവീസുകൾക്ക് പുറമേയാണ് അധിക സർവീസുകൾ ക്രമീകരിച്ചതെന്ന് കെഎസ്ആർടിസി അറിയിച്ചു. 19.45 ബംഗളൂരു – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി 20.15 ബംഗളൂരു – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി 21.15 ബംഗളൂരു Read More…
Tag: christmas
ക്രിസ്മസ്: 10.90 രൂപ നിരക്കില്‍ അധികം അരി; റേഷന്‍ വിതരണം ചൊവ്വാഴ്ച മുതല്‍
തിരുവനന്തപുരം: ഡിസംബറിലെ റേഷന്‍ വിതരണം ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും. ക്രിസ്മസ് പ്രമാണിച്ച് ഡിസംബറിലെ റേഷനില്‍ നീലക്കാര്‍ഡുകാര്‍ക്ക് അഞ്ചുകിലോ അരിയും വെള്ളക്കാര്‍ഡുകാര്‍ക്ക് പത്തുകിലോ അരിയും അധികം ലഭിക്കും. കിലോയ്ക്ക് 10.90 രൂപ നിരക്കിലാണിത്. എല്ലാ കാര്‍ഡുടമകള്‍ക്കും ഒരു ലിറ്റര്‍ മണ്ണെണ്ണയും നല്‍കും. ഇൗ മാസം മുതല്‍ സപ്ലൈകോയില്‍നിന്ന് ലിറ്ററിന് 319 രൂപ നിരക്കില്‍ രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ ഓരോ കാര്‍ഡിനും നല്‍കുന്നുണ്ട്. എല്ലാ മണ്ഡലങ്ങളിലുമുള്ള സഞ്ചരിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റില്‍ സബ്സിഡി സാധനങ്ങളും ബ്രാന്‍ഡഡ് നിത്യോപയോഗസാധനങ്ങളും ലഭിക്കും. ഓരോ കാര്‍ഡിനും 25 രൂപ നിരക്കില്‍ 20 Read More…
ക്രിസ്മസ് പരീക്ഷ തെരഞ്ഞെടുപ്പിന് ശേഷം; ഡിസംബര്‍ 15ന് തുടങ്ങും
തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷ തെരഞ്ഞെടുപ്പിന് ശേഷം നടത്താന്‍ തീരുമാനം. ഡിസംബര്‍ 15ന് പരീക്ഷ തുടങ്ങി 23-ന് പൂര്‍ത്തിയാക്കാനാണ് തീരുമാനം. അഞ്ച് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് ഈ ടൈം ടേബിള്‍ ബാധകമാകുക. ഒന്നാം ക്ലാസ് മുതല്‍ നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് 17 വരെയാണ് പരീക്ഷകള്‍ നടക്കുക. അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളതും ഡിസംബര്‍ 9,11 തീയികളിലെ വോട്ടെടുപ്പ്. 13 ന് വോട്ടെണ്ണലും പരിഗണിച്ചാണ് തീരുമാനം. സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷ ഒറ്റഘട്ടമായിത്തന്നെ നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് Read More…
നെട്ടിശ്ശേരി കുറ്റിമുക്ക് പാടത്ത് ക്രിസ്തുമസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു
തൃശൂർ : നെട്ടിശ്ശേരി ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ നെട്ടിശ്ശേരി കുറ്റിമുക്ക് പാടത്ത് ക്രിസ്തുമസ് പുതുവത്സര ആഘോഷം പാപ്പയും, കൂട്ടുകാരും സംഘടിപ്പിച്ചു. മേളപ്രമാണി കിഴക്കൂട്ട് അനിയൻ മാരാർ കേക്ക് മുറിച്ച് മധുരം പങ്കുവെച്ച് ഉദ്ഘാടനം നിർവഹിച്ചു. ജെൻസൻ ജോസ് കാക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. പാപ്പ ശശി നെട്ടിശ്ശേരി കൂട്ടുക്കാർക്കൊപ്പം ആടിയും, പാടിയും, സമ്മാനങ്ങൾ നൽകിയും, ലാത്തിരി പൂത്തിരി കമ്പിത്തിരി മത്താപ്പ് കത്തിച്ച് ആഘോഷങ്ങൾക്ക് വർണ്ണാഭമാക്കി. റിട്ടയർ മേജർ കെ.കെ.ഉണ്ണികൃഷ്ണൻ, എ.അഭിലാഷ്, കെ.ഗോപാലകൃഷ്ണൻ, ടി.ശ്രീധരൻ, യു.വിജയൻ, ഫ്രാൻസിസ് പെല്ലിശ്ശേരി, ജോർജ്ജ് Read More…
വില്പനയിൽ അതിവേഗം മുന്നേറി ക്രിസ്തുമസ് നവവത്സര ബമ്പർ
സംസ്ഥാന ഭാഗ്യക്കുറി വകുപ്പു പുറത്തിറക്കിയ ക്രിസ്തുമസ് – നവവത്സര ബമ്പർ 2024 – 25 ലോട്ടറിക്ക് (BR -101) റെക്കോഡ് വില്പന. ഈ മാസം 17 ന് വില്പന തുടങ്ങിയ ബമ്പർ ടിക്കറ്റിന്റെ സിംഹഭാഗവും ഇതിനോടകം വിറ്റു പോയതായി വിവിധ ജില്ലകളിൽ നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷത്തെ ക്രിസ്തുമസ് – നവവത്സര ബമ്പർ ടിക്കറ്റു വില്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ അതിവേഗ വില്പനയാണ് ഇപ്പോൾ നടക്കുന്നത്. ആകെ ഇരുപത് ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ ഇന്നലെ ( ഡിസംബർ 23) വൈകീട്ട് അഞ്ചുമണിവരെ പതിമൂന്ന് ലക്ഷത്തി നാല്പത്തി എട്ടായിരത്തി അറുനൂറ്റി Read More…
ക്രിസ്മസ് അവധി: ആഭ്യന്തര വിമാന നിരക്ക് മൂന്നിരട്ടിയായി
ക്രിസ്മസ് അവധിക്കാലത്ത് നാട്ടിലേക്ക് വരാൻ ഒരുങ്ങുന്ന മലയാളികൾക്ക് വിമാന നിരക്കുകളുടെ വർധന തിരിച്ചടിയായി. ജനുവരി 6 വരെ ഡൽഹി-കൊച്ചി റൂട്ടിൽ വിമാന നിരക്ക് ₹22,000 മുതൽ ₹29,000 വരെയാണ്. ചെന്നൈ, ബെംഗളൂരു വഴി യാത്ര ചെയ്യുന്നതിന് കുറഞ്ഞത് ₹16,000 ആവശ്യമാണ്. ഡൽഹിയിലേക്ക് ജനുവരിയിൽ മടങ്ങുന്നതിന് ₹20,000 മുതൽ നിരക്കുണ്ട്. കേരളത്തിലേക്കുള്ള ട്രെയിനുകളിലും ടിക്കറ്റില്ലാതായതോടെ നാട്ടിലേക്ക് വരാനിരിക്കുന്ന മലയാളികൾക്ക് യാത്ര ബുദ്ധിമുട്ടിലാകും.







