മുഖ്യമന്ത്രി പിണറായി വിജയൻ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റേയും സന്ദേശം പകർന്നു നടന്ന ചടങ്ങിൽ മത, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ നിരവധി പ്രമുഖർ പങ്കെടുത്തു. നിയമസഭ ശങ്കരനാരായണൻ തമ്പി ഹാളിലാണ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും പത്നി കമലയും ചേർന്നു വിരുന്നിലേക്കു വിശിഷ്ടാതിഥികളെ സ്വീകരിച്ചു. നിയമസഭ സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാരായ കെ രാജൻ, കെ എൻ ബാലഗോപാൽ, പി രാജീവ്, എം ബി രാജേഷ്, പി പ്രസാദ്, വി അബ്ദുറഹിമാൻ, ജി.ആർ. അനിൽ, പി എ മുഹമ്മദ് റിയാസ്, റോഷി അഗസ്റ്റിൻ, കെ ബി ഗണേഷ് Read More…
തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര ഘട്ടത്തിൽ യാത്രക്കാരുടെ തിരക്ക് കൈകാര്യം ചെയ്യാൻ കെഎസ്ആർടിസി അധിക സർവീസുകൾ ആരംഭിക്കുന്നു. ബംഗളൂരു, ചെന്നൈ, മൈസൂരു തുടങ്ങിയ നഗരങ്ങളിലേക്കുള്ള 48 സ്ഥിരം സർവീസുകൾക്ക് പുറമേ 38 ബസുകൾ കൂടി സർവീസിനായി അനുവദിച്ചു. 34 ബസുകൾ ബംഗളൂരുവിലേക്കും 4 ബസുകൾ ചെന്നൈയിലേക്കും സർവീസ് നടത്തും. ശബരിമല സ്പെഷൽ സർവീസുകൾ കൂടാതെ, പുതിയ ബസുകൾ തിരക്ക് നിയന്ത്രിക്കുന്നതിൽ സഹായിക്കും. യാത്രക്കാർക്ക് കെഎസ്ആർടിസി വെബ്സൈറ്റ് വഴിയും മൊബൈൽ ആപ് മുഖേനയും ടിക്കറ്റുകൾ റിസർവ് ചെയ്യാം. കേരളത്തിനുള്ളിലെ യാത്രാ തിരക്ക് Read More…
ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ണുത്തി മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ ഫ്ലൈ ഓവറിൽ നിന്ന് മഴവെള്ളം സർവീസ് റോഡി ലേക്ക് ഒഴുക്കിവിടുന്ന ദേശീയപാത അധികൃതരുടെ അശാസ്ത്രീയ നിർമ്മാണത്തിനെതിരെയും മണ്ണുത്തിയിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും,വെള്ളം നനഞ്ഞ് പ്രതിഷേധ സമരം നടത്തി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം യു മുത്തുവിന്റെ അധ്യക്ഷതയിൽ ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡണ്ടും ഡി.സി.സി. ജനറൽ സെക്രട്ടറിയുമായ സുന്ദരൻ കുന്നത്തുള്ളി ഉദ്ഘാടനം നിർവഹിച്ചു ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. എൻ.വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി