Kerala News Politics

വള്ളിയൂർക്കാവിൽ ആദിവാസി സംഘത്തിൻ്റെ അന്നദാനത്തിൽ പങ്കാളിയായി  ശ്യാം രാജ്

വള്ളിയൂർക്കാവ്: വയനാടിൻ്റെ ദേശീയ ഉത്സവമായ വള്ളിയൂർക്കാവിൽ ആദിവാസി സംഘത്തിൻ്റെ നേതൃത്വത്തിൽ നടന്ന അന്നദാനത്തിൽ പങ്കാളിയായി എൻഡിഎ മാനന്തവാടി നിയോജകമണ്ഡലം സ്ഥാനാർഥി പി ശ്യാം രാജ്. രാവിലെ തലപ്പുഴയിലുള്ള വള്ളിയൂർക്കാവ് ഉപക്ഷേത്രങ്ങൾ സന്ദർശിച്ച ശേഷം 12 മണിയോടെയാണ് വള്ളിയൂർക്കാവിൽ പി ശ്യാം രാജ് എത്തിയത്. പിന്നീട് വള്ളിയൂർകാവ് ഉത്സവത്തിൽ ആദിവാസി സംഘത്തിൻ്റെ അന്നദാനത്തിൽ പങ്കാളിയായി.

എല്ലാ വർഷവും മാർച്ച് 27നാണ് വള്ളിയൂർകാവ് ഉത്സവം നടക്കുക. അന്നദാനത്തിന് എത്തിയ ആളുകൾക്ക് ചോറ് വിളമ്പി നൽകിയും സ്ഥാനാർത്ഥി വള്ളിയൂർകാവിൽ സമയം ചെലവഴിച്ചു. വയനാടിൻ്റെയും ഗോത്ര ജനതയുടെയും സംസ്കാരത്തിൻ്റെ മുന്നേറ്റം വിളിച്ചോതുന്നതാണ് വള്ളിയൂർക്കാവ് മഹോത്സവം. ഇത് കേരളത്തിന് മാതൃകയാണെന്നും ശ്യാം പറഞ്ഞു. ക്ഷേത്രത്തിലെത്തിയ ആളുകളെ നേരിട്ട് കണ്ട് വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തു സ്ഥാനാർത്ഥി. ഇന്ന് വൈകിട്ടോടെ വള്ളിയൂർക്കാവിലേക്ക് എഴുന്നള്ളത്തുകൾ ആരംഭിക്കുന്ന തലപ്പുഴ വള്ളിയൂർഅമ്മ ഉപക്ഷേത്രത്തിൽ ശ്യാം ഉത്സവ കാഴ്ചകളിലും വോട്ട് അഭ്യർത്ഥനയിലും സജീവമാണ്.

എസ് ടി മോർച്ച സംസ്ഥാന പ്രസിഡണ്ട് മുകുന്ദൻ പള്ളിയാറ, കെ മോഹൻദാസ്, അഖിൽ പ്രേം കണ്ണൻ കണിയാരം, പുനത്തിൽ രാജൻ, കേളു അത്തികൊല്ലി, മണ്ഡലം പ്രസിഡണ്ട് സുമാ രാമനും മറ്റു പ്രവർത്തകരും അന്നദാനത്തിൽ ശ്യാം രാജിന് ഒപ്പം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *