Kerala News Politics

കൊട്ടിക്കലാശത്തിലും ഉയരത്തിൽ ശ്യാം രാജ്

മാനന്തവാടി: പരസ്യപ്രചരണം അവസാനിച്ചുകൊണ്ടുള്ള കൊട്ടിക്കലാശത്തിലും ഉയരത്തിൽ തന്നെ ശ്യാം രാജ്. രണ്ട് മുന്നണികളിൽ നിന്നും വ്യത്യസ്തമായി ക്രൈനിൽ നിന്ന് ഉയരത്തിൽ ശ്യാം പ്രവർത്തകരെ അഭിവാദ്യം ചെയ്തു. വൈകുന്നേരം നാലുമണിയോടെ എൽപി സ്കൂൾ പരിസരത്തു നിന്നുമാണ് പ്രചാരണ റാലി ആരംഭിച്ചത്. മാനന്തവാടി ഗാന്ധി പാർക്കിലെ പോസ്റ്റ് ഓഫീസ് റോഡിലായിരുന്നു എൻഡിഎക്ക് അനുവദിച്ചിട്ടുള്ള സ്ഥലം. നൂറുകണക്കിന് പ്രവർത്തകരാണ് കൊട്ടിക്കലാശത്തിനായി എത്തിച്ചേർന്നത്. ഡിജെ മ്യൂസിക്കും വാദ്യ മേളങ്ങളും കൊട്ടിക്കലാശത്തിന് പ്രവർത്തകരിൽ ആവേശം ഉണർത്തി. സ്ഥാനാർത്ഥി ശ്യാം രാജിനോടൊപ്പം പട്ടികവർഗ്ഗമോർച്ച സംസ്ഥാന പ്രസിഡണ്ട് Read More…

Kerala News Politics

മാനന്തവാടിയിൽ റോഡ് ഷോയുമായി കളം നിറഞ്ഞ് ശ്യാം രാജ്

മാനന്തവാടി: തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ അവസാന നിമിഷത്തിലും റോഡ് ഷോയിലൂടെ മണ്ഡലത്തിൽ കളം പിടിച്ച് എൻഡിഎ സ്ഥാനാർത്ഥി പി ശ്യാം രാജ്. ഇന്നലെ രാവിലെ വയനാട് മെഡിക്കൽ കോളേജിൽ എത്തി ശ്യാം രാജ് രോഗികളെ സന്ദർശിച്ചു. ഇതുകൂടാതെ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളും ചോദിച്ചറിഞ്ഞു. ആശുപത്രിയിലെത്തിയ രോഗികൾ നിരവധിപേർ സ്ഥാനാർത്ഥിയോട് ആശുപത്രിയിലെ ദുരവസ്ഥയെക്കുറിച്ച് വിവരിച്ചു. ഉച്ചയോടെ പനമരത്ത് നിന്ന് ആരംഭിച്ച റോഡ് ഷോയിൽ നിരവധി പ്രവർത്തകർ  ഇരുചക്രവാഹനവുമായി  സ്ഥാനാർത്ഥിയെ അനുഗമിച്ചു. പനമരം, അഞ്ചുകുന്ന്, നാലാംമെെൽ, വെള്ളമുണ്ട, മക്കിയാട്, കോറം, നിലവിൽപുഴ, വാളാട്, തലപ്പുഴ, കണിയാരം, Read More…

Kerala News Politics

അവസാന നിമിഷത്തിലും തിരുനെല്ലി ഗോത്രമേഖലയിലെത്തി ശ്യാം രാജ്

തിരുനെല്ലി: വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഈസ്റ്റർ ദിനത്തിലും അവസാനവട്ട പ്രചാരണ പരിപാടികളുടെ തിരക്കിലാണ് എൻഡിഎ സ്ഥാനാർത്ഥി പി ശ്യാം രാജ്. ഇന്ന് രാവിലെ കുടുംബസമേതം പ്രവർത്തകരോടൊപ്പം തിരുനെല്ലി ക്ഷേത്രദർശനത്തോടെ ആയിരുന്നു പ്രചാരണത്തിൻ്റെ തുടക്കം. ഇതിനുശേഷം തിരുനെല്ലിയിലുള്ള സ്ഥാനാർത്ഥി പര്യടനത്തിലും പങ്കെടുത്തു ശ്യാം രാജ്. പിന്നീട് തിരുനെല്ലി പോത്തും മൂലയിൽ  എത്തിയ സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ സ്ത്രീകളടക്കം നിരവധി പേർ കാത്തുനിന്നു. ആവേശ ഉജ്ജല  സ്വീകരണം ഏറ്റുവാങ്ങിയ ശ്യാം ഇതിനുശേഷം  മാനന്തവാടി അമൃതാനന്ദ മഠം, പെരുവക മുത്തപ്പൻ ക്ഷേത്രം എന്നിവിടങ്ങളും സന്ദർശിച്ചു ജനങ്ങളോട് Read More…

Kerala News Politics

മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടത്തെ സന്ദർശിച്ച്  പി ശ്യാം രാജ്

മാനന്തവാടി: ഈസ്റ്റർ ദിനത്തിൽ മാനന്തവാടി രൂപതാ ബിഷപ്പ് മാർ ജോസ് പൊരുന്നേടത്തെ സന്ദർശിച്ച് എൻഡിഎ സ്ഥാനാർത്ഥി പി ശ്യാം രാജ്. ഉച്ചക്കുശേഷം ആയിരുന്നു ശ്യാംരാജ് ബിഷപ്പ് ഹൗസിൽ എത്തിയത്. ഈസ്റ്റർ ആശംസകൾ നേർന്നശേഷം ശ്യാം  മാനന്തവാടിയിലെയും വയനാട്ടിലെയും വിവിധ വികസന പ്രശ്നങ്ങൾ ചർച്ച ചെയ്തു. വയനാട്ടിലെ ആരോഗ്യ മേഖലയിലേയും ഗോത്ര മേഖലയിലെയും വികസന പ്രശ്നങ്ങളും,  വിദ്യാഭ്യാസ മേഖലകളിലെ  അടിസ്ഥാന പ്രശ്നങ്ങളും തൊഴിലില്ലായ്മ എന്നിവയിൽ അടക്കം  വിവിധ വിഷയങ്ങളിൽ സ്ഥാനാർത്ഥിയുമായി ബിഷപ്പ് സംസാരിച്ചു.

Kerala News Politics

തരുവണയിൽ പ്രചാരണ ബോർഡുകൾ നശിപ്പിച്ചത്  എൻഡി എയുടെ മുന്നേറ്റത്തിൽ വിറളി പൂണ്ടവർ : പി ശ്യാം രാജ്

തരുവണ: കഴിഞ്ഞദിവസം തരുവണ അങ്ങാടിയിൽ എൻഡിഎ സ്ഥാനാർത്ഥിയുടെ പ്രചാരണ ബോർഡുകൾ നശിപ്പിച്ചത്  മണ്ഡലത്തിൽ എൻഡിഎയുടെ ജന പിന്തുണയിൽ വിറളി പൂണ്ടവരാണെന്ന് എൻഡിഎ മാനന്തവാടി നിയോജകമണ്ഡലം സ്ഥാനാർത്ഥി പി ശ്യാം രാജ്  കുറ്റപ്പെടുത്തി. എൽഡിഎഫ് – യുഡിഎഫ് മുന്നണിയുടെ കള്ളത്തരങ്ങൾ മണ്ഡലത്തിലെ ജനങ്ങൾക്ക് മുമ്പിൽ  തുറന്നുകാട്ടിയതിനുള്ള പരിഭ്രാന്തിയാണ് ഇങ്ങനെയുള്ള തരംതാണ പ്രവർത്തി ചെയ്യുന്നതെന്ന് ശ്യാം  പറഞ്ഞു. മണ്ഡലത്തിൽ ഉടനീളം എൻഡിഎ പ്രചാരണ രംഗത്ത് ഉണ്ടാക്കിയ വലിയ മുന്നേറ്റം  മുസ്ലിംലീഗിനും എൽഡിഎഫിനും പരിഭ്രാന്തി സൃഷ്ടിക്കുന്നു. ഇങ്ങനെയുള്ള തരംതാണ പ്രവർത്തികൊണ്ട്  ഭയപ്പെടില്ല.  ഇന്ത്യ മുന്നണിയുടെ അഴിമതിയും കള്ളത്തരങ്ങളും വരും ദിവസങ്ങളിലും തുറന്ന് കാട്ടുമെന്നും Read More…

Kerala News Politics

എടവകയിൽ ആവേശമായി ശ്യാം രാജ് പരാതികൾ കണ്ടും കേട്ടും യാത്ര

മാനന്തവാടി: എൻഡിഎ മാനന്തവാടി നിയോജകമണ്ഡലം സ്ഥാനാർത്ഥി പി ശ്യാം രാജിൻ്റെ  എടവക പഞ്ചായത്തിൽ നടത്തിയ സ്ഥാനാർത്ഥി പര്യടനത്തിൽ  വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ആവേശകരമായ വരവേൽപ്പ്.  രാവിലെ കമ്മനയിൽ നിന്ന് ആരംഭിച്ച  പര്യടനം ദ്വാരക, തോണിച്ചാൽ,  അംബേദ്കർ 2/4, കല്ലോടി, മൂളിത്തോട്, ഒരപ്പ് എള്ളുമന്നം എന്നീ സ്ഥലങ്ങളിലൂടെ ആവേശകരമായ സ്വീകരണം ഏറ്റുവാങ്ങി പാണ്ടിക്കടവിൽ സമാപിച്ചു. ജനകീയ പ്രശ്നങ്ങൾ ചോദിച്ചു മനസ്സിലാക്കി ജനകീയ പ്രശ്നങ്ങളിൽ ഇടപെടും എന്ന് ഉറപ്പും നൽകിയാണ് ശ്യാം രാജിൻ്റെ പര്യടനം മുന്നേറുന്നത്.

Kerala News Politics

എൽഡിഎഫ്-യുഡിഎഫ് മുന്നണികൾക്ക് എതിരെയുള്ള ജനവികാരം വോട്ടായി മാറും: പി ശ്യാം രാജ്

മാനന്തവാടി: മാനന്തവാടി നിയോജക മണ്ഡലത്തെ കാലങ്ങളായി ഭരിച്ചു മുടിച്ച എൽഡിഎഫ് – യുഡിഎഫ് മുന്നണികൾക്ക് എതിരെയുള്ള ജനവികാരം വോട്ടായി മാറുമെന്ന് എൻഡിഎ മാനന്തവാടി നിയോജകമണ്ഡലം സ്ഥാനാർത്ഥി പി ശ്യാം രാജ്. പട്ടികവർഗ്ഗ വകുപ്പ് കൈകാര്യം ചെയ്ത രണ്ടു മന്ത്രിമാർ മാറിമാറി ഭരിച്ചിട്ടും കുടിക്കാൻ കുടിവെള്ളമോ സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത നിരവധി ആദിവാസി വിഭാഗങ്ങളാണ് മണ്ഡലത്തിൽ ഉള്ളത്. ഇവരെ കണ്ടില്ലെന്ന് നടിച്ചാണ് എൽഡിഎഫ്- യുഡിഎഫ് മുന്നണികൾ മുന്നോട്ടുപോകുന്നത്. ആദിവാസി മേഖലകളിലേക്ക് കോടിക്കണക്കിന് ഫണ്ട് ഉണ്ടായിട്ടും അത് കൃത്യമായി Read More…

Kerala News Politics

ഗോത്ര പോരാളി തലക്കൽ ചന്തുവിനെ മറന്നവരാണ്  എൽഡിഎഫ് -യുഡിഎഫ് മുന്നണി: പി ശ്യാം രാജ്

പനമരം: വയനാടൻ മണ്ണിനു വേണ്ടി പോരാടിയ ജീവിക്കുന്ന രക്തസാക്ഷി തലക്കൽ ചന്തുവിനെ വയനാട്ടിലെ യുഡിഎഫ് – എൽഡിഎഫ് മുന്നണികൾ അവഗണിച്ചതായിഎൻഡിഎ മാനന്തവാടി നിയോജകമണ്ഡലം സ്ഥാനാർത്ഥി  പി ശ്യാം രാജ്. ജില്ലയിൽ  രണ്ട് മന്ത്രിമാർ പട്ടികവർഗ്ഗ വകുപ്പ് കൈകാര്യം ചെയ്തിട്ടും തലക്കൽ ചന്തുവിനെ മനപ്പൂർവ്വം അവഗണിക്കുകയാണ്  ചെയ്തത്. വരും തലമുറ ഓർത്ത് വെക്കുന്ന വിധത്തിൽ യാതൊരുവിധത്തിലുള്ള ഒന്നും തന്നെ തലക്കൽ ചന്തുവിനെ തലയറത്ത് കൊലപ്പെടുത്തിയ പനമരത്തെ കോളിമരച്ചുവട്ടിൽ കാണാൻ സാധിക്കുന്നില്ല. ധീര ദേശാഭിമാനിയോട് ഭരണകൂടം ചെയ്യുന്നത് കനത്ത അവഗണനയാണ്. പട്ടികവർഗ്ഗ വകുപ്പ് കൈകാര്യം ചെയ്യുന്ന Read More…

Kerala News Politics

കേന്ദ്ര പട്ടികവർഗ്ഗ വകുപ്പ് സഹമന്ത്രി ദുർഗ്ഗ ദാസ് ഉയികെ മാനന്തവാടിയിലെത്തും

മാനന്തവാടി:മാനന്തവാടി നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർത്ഥി പി ശ്യാം രാജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി കേന്ദ്ര പട്ടികവർഗ്ഗ വകുപ്പ് സഹമന്ത്രി ദുർഗ്ഗാ ദാസ് ഉയികെ കേരളത്തിലെത്തും. ഏപ്രിൽ 3ന് രാവിലെ മാനന്തവാടിയിലാണ് മന്ത്രി എത്തുക. ഇതിനുശേഷം വയനാട്ടിലെ ഗോത്ര വിഭാഗത്തിൽപ്പെട്ട സാമൂഹ്യ സാംസ്കാരിക രംഗത്തെ ഗോത്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഗോത്ര ജനതയുടെ ജീവിത സാഹചര്യവും വികസനകാര്യങ്ങളും അടക്കം ചർച്ച ചെയ്യും. രണ്ട് പട്ടികവർഗ്ഗ വകുപ്പ് മന്ത്രിമാർ ഭരിച്ച മണ്ഡലത്തിൽ ആദിവാസികൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളായ പാർപ്പിടം, ഭൂമി, Read More…

Kerala News Politics

വള്ളിയൂർക്കാവിൽ ആദിവാസി സംഘത്തിൻ്റെ അന്നദാനത്തിൽ പങ്കാളിയായി  ശ്യാം രാജ്

വള്ളിയൂർക്കാവ്: വയനാടിൻ്റെ ദേശീയ ഉത്സവമായ വള്ളിയൂർക്കാവിൽ ആദിവാസി സംഘത്തിൻ്റെ നേതൃത്വത്തിൽ നടന്ന അന്നദാനത്തിൽ പങ്കാളിയായി എൻഡിഎ മാനന്തവാടി നിയോജകമണ്ഡലം സ്ഥാനാർഥി പി ശ്യാം രാജ്. രാവിലെ തലപ്പുഴയിലുള്ള വള്ളിയൂർക്കാവ് ഉപക്ഷേത്രങ്ങൾ സന്ദർശിച്ച ശേഷം 12 മണിയോടെയാണ് വള്ളിയൂർക്കാവിൽ പി ശ്യാം രാജ് എത്തിയത്. പിന്നീട് വള്ളിയൂർകാവ് ഉത്സവത്തിൽ ആദിവാസി സംഘത്തിൻ്റെ അന്നദാനത്തിൽ പങ്കാളിയായി. എല്ലാ വർഷവും മാർച്ച് 27നാണ് വള്ളിയൂർകാവ് ഉത്സവം നടക്കുക. അന്നദാനത്തിന് എത്തിയ ആളുകൾക്ക് ചോറ് വിളമ്പി നൽകിയും സ്ഥാനാർത്ഥി വള്ളിയൂർകാവിൽ സമയം ചെലവഴിച്ചു. Read More…