Kerala News Politics

മാനന്തവാടിയിൽ റോഡ് ഷോയുമായി കളം നിറഞ്ഞ് ശ്യാം രാജ്

മാനന്തവാടി: തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ അവസാന നിമിഷത്തിലും റോഡ് ഷോയിലൂടെ മണ്ഡലത്തിൽ കളം പിടിച്ച് എൻഡിഎ സ്ഥാനാർത്ഥി പി ശ്യാം രാജ്. ഇന്നലെ രാവിലെ വയനാട് മെഡിക്കൽ കോളേജിൽ എത്തി ശ്യാം രാജ് രോഗികളെ സന്ദർശിച്ചു. ഇതുകൂടാതെ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളും ചോദിച്ചറിഞ്ഞു. ആശുപത്രിയിലെത്തിയ രോഗികൾ നിരവധിപേർ സ്ഥാനാർത്ഥിയോട് ആശുപത്രിയിലെ ദുരവസ്ഥയെക്കുറിച്ച് വിവരിച്ചു.

ഉച്ചയോടെ പനമരത്ത് നിന്ന് ആരംഭിച്ച റോഡ് ഷോയിൽ നിരവധി പ്രവർത്തകർ  ഇരുചക്രവാഹനവുമായി  സ്ഥാനാർത്ഥിയെ അനുഗമിച്ചു. പനമരം, അഞ്ചുകുന്ന്, നാലാംമെെൽ, വെള്ളമുണ്ട, മക്കിയാട്, കോറം, നിലവിൽപുഴ, വാളാട്, തലപ്പുഴ, കണിയാരം, മാനന്തവാടി, കാട്ടിക്കുളം, പയ്യമ്പള്ളി, കൊയിലേരി, എന്നിവിടങ്ങളിൽ റോഡ് ഷോ പര്യടനം നടത്തി. റോഡ് ഷോ മാനന്തവാടിയിൽ അവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *