Kerala News Politics

മാനന്തവാടിയിൽ അത്യാധുനിക സ്റ്റേഡിയം: മാസ്റ്റർ പ്ലാനുമായി ശ്യാം രാജ്

മാനന്തവാടി: മണ്ഡലത്തിൽ നിന്ന് വിജയിച്ചാൽ മാനന്തവാടി മണ്ഡലത്തിലെ സാധാരണക്കാർക്കും യുവാക്കൾക്കും ഒതുങ്ങുന്ന രീതിയിലുള്ള വൻ വികസന പദ്ധതികൾ നടപ്പാക്കുമെന്ന് മാനന്തവാടി എൻഡിഎ സ്ഥാനാർത്ഥി പി ശ്യാം രാജ്.

വിജയിച്ചാൽ മണ്ഡലത്തിൽ കേന്ദ്ര സഹായത്തോടെ അടിയന്തരമായി മെഡിക്കൽ കോളേജ് അത്യാധുനിക സൗകര്യത്തോടെ വികസിപ്പിക്കും. യുവതി യുവാക്കൾക്കായി മാനന്തവാടിയിൽ ഉന്നത നിലവാരത്തിലുള്ള സ്റ്റേഡിയം. മാനന്തവാടി നഗരത്തെ കേന്ദ്രസർക്കാരിൻ്റെ അമൃത നഗരം പദ്ധതിയിൽ ഉൾപ്പെടുത്തി വയനാട്ടിലെ ഏറ്റവും മികച്ച നഗരമാക്കും. വയനാട്ടുകാർക്ക് ഏറെ പ്രയോജനമുള്ള കോഴിക്കോട് പുറക്കാട്ടേരി മാനന്തവാടി കുട്ടാ ഗ്രീൻഫീൽഡ് ഹൈവേ നടപ്പാക്കും. കേന്ദ്ര സഹായത്തോടെ ഗോത്ര യുവതി യുവാക്കൾക്ക് തൊഴിൽ നടപ്പാക്കും.
യുവതി യുവാക്കൾക്കായി എഐ ഇൻസ്റ്റ്യൂട്ട് എന്നിവ നടപ്പിലാക്കും. വന്യമൃഗ ശല്യം തടയുന്നതിന് ആധുനിക സുരക്ഷാരീതി എന്നിങ്ങനെ മാനന്തവാടിക്കും വയനാടിനും ഒതുങ്ങുന്ന നിരവധി വികസന കാഴ്ചപ്പാടുകളാണ് ശ്യാം മുന്നോട്ടുവെച്ചത്. വിജയിച്ചുകഴിഞ്ഞാൽ കേന്ദ്ര സഹായം ഉൾപ്പെടുത്തി മണ്ഡലം പൂർണ്ണമായും വികസിപ്പിക്കുമെന്നും ശ്യാം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *