Kerala News Politics

തരുവണയിൽ പ്രചാരണ ബോർഡുകൾ നശിപ്പിച്ചത്  എൻഡി എയുടെ മുന്നേറ്റത്തിൽ വിറളി പൂണ്ടവർ : പി ശ്യാം രാജ്

തരുവണ: കഴിഞ്ഞദിവസം തരുവണ അങ്ങാടിയിൽ എൻഡിഎ സ്ഥാനാർത്ഥിയുടെ പ്രചാരണ ബോർഡുകൾ നശിപ്പിച്ചത്  മണ്ഡലത്തിൽ എൻഡിഎയുടെ ജന പിന്തുണയിൽ വിറളി പൂണ്ടവരാണെന്ന് എൻഡിഎ മാനന്തവാടി നിയോജകമണ്ഡലം സ്ഥാനാർത്ഥി പി ശ്യാം രാജ്  കുറ്റപ്പെടുത്തി. എൽഡിഎഫ് – യുഡിഎഫ് മുന്നണിയുടെ കള്ളത്തരങ്ങൾ മണ്ഡലത്തിലെ ജനങ്ങൾക്ക് മുമ്പിൽ  തുറന്നുകാട്ടിയതിനുള്ള പരിഭ്രാന്തിയാണ് ഇങ്ങനെയുള്ള തരംതാണ പ്രവർത്തി ചെയ്യുന്നതെന്ന് ശ്യാം  പറഞ്ഞു.

മണ്ഡലത്തിൽ ഉടനീളം എൻഡിഎ പ്രചാരണ രംഗത്ത് ഉണ്ടാക്കിയ വലിയ മുന്നേറ്റം  മുസ്ലിംലീഗിനും എൽഡിഎഫിനും പരിഭ്രാന്തി സൃഷ്ടിക്കുന്നു. ഇങ്ങനെയുള്ള തരംതാണ പ്രവർത്തികൊണ്ട്  ഭയപ്പെടില്ല.  ഇന്ത്യ മുന്നണിയുടെ അഴിമതിയും കള്ളത്തരങ്ങളും വരും ദിവസങ്ങളിലും തുറന്ന് കാട്ടുമെന്നും ശ്യാം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *