തിരുനെല്ലി: വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഈസ്റ്റർ ദിനത്തിലും അവസാനവട്ട പ്രചാരണ പരിപാടികളുടെ തിരക്കിലാണ് എൻഡിഎ സ്ഥാനാർത്ഥി പി ശ്യാം രാജ്.
ഇന്ന് രാവിലെ കുടുംബസമേതം പ്രവർത്തകരോടൊപ്പം തിരുനെല്ലി ക്ഷേത്രദർശനത്തോടെ ആയിരുന്നു പ്രചാരണത്തിൻ്റെ തുടക്കം. ഇതിനുശേഷം തിരുനെല്ലിയിലുള്ള സ്ഥാനാർത്ഥി പര്യടനത്തിലും പങ്കെടുത്തു ശ്യാം രാജ്. പിന്നീട് തിരുനെല്ലി പോത്തും മൂലയിൽ എത്തിയ സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ സ്ത്രീകളടക്കം നിരവധി പേർ കാത്തുനിന്നു. ആവേശ ഉജ്ജല സ്വീകരണം ഏറ്റുവാങ്ങിയ ശ്യാം ഇതിനുശേഷം മാനന്തവാടി അമൃതാനന്ദ മഠം, പെരുവക മുത്തപ്പൻ ക്ഷേത്രം എന്നിവിടങ്ങളും സന്ദർശിച്ചു ജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ചു. ഇതിനുശേഷം മാനന്തവാടി ബിഷപ്പ് ഹൗസിൽ എത്തിയ ശ്യാം ഈസ്റ്റർ ആശംസകൾ നേർന്നു.
സ്ഥാനാർത്ഥിയോടൊപ്പം തിരുനെല്ലി വാർഡ് മെമ്പർ സജിത ഉണ്ണികൃഷ്ണൻ മഹേഷ് വാളാട് വിജയൻ കൂവണ രാജു തിരുനെല്ലി എന്നിവർ അനുഗമിച്ചു





