Kerala News Politics

തൃശ്ശൂർ ജില്ലയിലെ ബിജെപിയുടെ പ്രവർത്തനത്തിൽ വിറളി പൂണ്ട് യുഡിഎഫ് എൽഡിഎഫ് മുന്നണികളുടെ കള്ള പ്രചാരണം

മണലൂർ: മണലൂർ മണ്ഡലത്തിലും തൃശൂർ മണ്ഡലത്തിലും കള്ളപ്രചാരണങ്ങൾ നടത്തി ബിജെപിയുടെ വിജയത്തെ തടയാനുള്ള ശ്രമമാണ് എൽഡിഎഫും യുഡിഎഫും നടത്തുന്നതെന്ന് ബിജെപി സിറ്റി ജില്ലാ പ്രസിഡൻ്റ് ജസ്റ്റിൻ ജേക്കബ്.

ഒരു തെളിവും ഇല്ലാതെ ബിജെപി നേതാക്കന്മാരെ അപമാനിക്കുന്ന ശ്രമമാണ് ഇരു മുന്നണികളുടെയും ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഇന്ന് ബിജെപി മഹാസമ്പർക്കം നടത്തുകയായിരുന്നു. അത് തടയുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള കള്ളപ്രചാരണങ്ങൾ നടത്തുന്നത് ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് ശ്രീദേവൻ പറഞ്ഞു. ഇതുകൊണ്ടൊന്നും ബിജെപിയുടെ വിജയത്തെ തടയാൻ ആകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

തൃശ്ശൂരിലെ ജനത ബിജെപിയെ നെഞ്ചോട് ചേർത്തു കഴിഞ്ഞു. അതിൽ വിറളി പൂണ്ട യുഡിഎഫ് എൽഡിഎഫ് മുന്നണികൾ കള്ളപ്രചാരണങ്ങൾ നടത്തുകയാണ്. മണലൂരിലെയും തൃശ്ശൂരിലെയും തോൽവി മുൻകൂട്ടി കണ്ടു കൊണ്ടാണ് രണ്ടു മുന്നണികളും അപവാദ പ്രചരണം നടത്തുന്നത്. പോലീസ് തന്നെ പറയുന്നു തെളിവുകൾ ഒന്നും ഇല്ലെന്ന്, എന്നിട്ടും സുനിൽകുമാറും ടി എൻ പ്രതാപനും പൊറോട്ട നാടകം കളിക്കുകയാണ് എന്ന് ബിജെപി ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. ഇതിനെതിരെ പൊതുജനങ്ങളെ അണിനിരത്തി വലിയ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ബിജെപി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *